പി ജയചന്ദ്രൻ

പി ജയചന്ദ്രൻ ഗായകൻ മലയാളം,തമിഴ്‌,കന്നഡ,തെലുഗു,ഹിന്ദി ഭാഷകളിലായി 15000ലധികം ഗാനങ്ങൾ സമ്മിശ്രഗാനശാഖകളിൽ പാടിയിട്ടുണ്ട്‌. പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാംതാൽപര്യമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾതലത്തിൽ തന്നെലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കേ അവിടെസംഗീതാദ്ധ്യാപകനായിരുന്ന കെ വി രാമനാഥനാണ്‌ ആദ്യ ഗുരു.1958ലെയുവജനോത്സവത്തിൽ ലളിതസംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനംകരസ്ഥമാക്കിയ ജയചന്ദ്രൻ അന്ന് ശാസ്ത്രീയസംഗീതത്തിൽ ഒന്നാംസ്ഥാനക്കാരനായ യേശുദാസുമൊത്ത് യുവജനോത്സവ വേദിയിൽ നടത്തിയപ്രകടനത്തിന്റെ ചിത്രം പിൽക്കാലത്ത് ഇരുവരും സംഗീതരംഗത്ത്പ്രഗൽഭരായതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Connect:
പി ജയചന്ദ്രൻ
logo
The Cue
www.thecue.in