പാമ്പുകളെ രക്ഷപ്പെടുത്തുന്നത് എന്തിന്? പാമ്പുകള്‍ മനുഷ്യരുമായി ഇണങ്ങുമോ? Watch

മനുഷ്യരുടെ ആവാസ വ്യവസ്ഥ പങ്കുവെയ്ക്കുന്ന ജീവികളാണ് പാമ്പുകള്‍. എലികള്‍ പോലെയുള്ള ജീവികളെ ആഹാരമാക്കുന്ന പാമ്പുകളെ മനുഷ്യര്‍ ഭയത്തോടെയാണ് കാണുന്നത്. വിഷപ്പാമ്പുകളും അവമൂലമുണ്ടാകുന്ന മനുഷ്യ മരണങ്ങളും ആ ഭീതി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പാമ്പുകളെ കണ്ടാല്‍ ഉടന്‍ അവയെ കൊല്ലാനായിരിക്കും കൂടുതലാളുകളും ശ്രമിക്കുക. വിഷപ്പാമ്പുകളെന്നോ വിഷമില്ലാത്തവയെന്നോ നോക്കാതെ അവയെ തല്ലിക്കൊല്ലുന്നു. എന്നാല്‍ പാമ്പുകളെ കൊല്ലരുതെന്നാണ് വന്യജീവി നിയമങ്ങളില്‍ അടക്കം പറയുന്നത്. വനംവകുപ്പിന്റെ സര്‍പ്പ പ്രോജക്ട് പാമ്പുകളെ രക്ഷപ്പെടുത്തി മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളില്‍ മോചിപ്പിക്കുകയാണ് ചെയ്യുന്നത്. പാമ്പുകളെ എന്തിന് സംരക്ഷിക്കണം എന്ന ചോദ്യം പലരും ഉന്നയിച്ചു കാണാറുണ്ട്. പാമ്പുകളെ സംരക്ഷിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആവശ്യമാണെന്ന് വിശദീകരിക്കുകയാണ് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും സര്‍പ്പ, സംസ്ഥാന നോഡല്‍ ഓഫീസറുമായ വൈ. മുഹമ്മദ് അന്‍വറും സര്‍പ്പ മാസ്റ്റര്‍ ട്രെയിനര്‍ സന്തോഷ് കെ.ടിയും. പാമ്പുകള്‍ മനുഷ്യരുമായി ഇണങ്ങുമോ, സര്‍പ്പ പ്രോജക്ടിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണ് തുടങ്ങിയ വിഷയങ്ങളിലും ഇവര്‍ മറുപടി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in