Videos
പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?
മുന്‍പ് പ്രായമായവരില്‍ മാത്രം കണ്ടു വന്നിരുന്ന വയര്‍ സംബന്ധമായ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുകയാണോ? 20-30 വയസ് പ്രായമുള്ളവരില്‍ വയര്‍ രോഗങ്ങള്‍ സാധാരണയായി പ്രതീക്ഷിക്കാറില്ലെങ്കിലും ഇപ്പോള്‍ അത് വ്യപകമായി കാണപ്പെടുന്നു. രോഗങ്ങളെക്കുറിച്ച് യുവതലമുറ ബോധവാന്‍മാരായിരിക്കുന്നതും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളുമായിരിക്കാം ഇതിന് പ്രധാന കാരണം. ആസിഡ് റിഫ്‌ളക്‌സ് അസുഖമായ ഗ്യാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് (ജിഇആര്‍ഡി), ഗ്യാസ് കൂടുതലായി കാണപ്പെടുന്ന അസുഖം, ഫാറ്റി ലിവര്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം തുടങ്ങിയവ ഐടി മേഖലയിലെ യുവാക്കളില്‍ സാധാരണമായിരിക്കുന്നു. ഇത്തരം അസുഖങ്ങള്‍ കൂടുതലാകുന്നതിന് കാരണമെന്താണ്? ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റായ ഡോ.പോള്‍ ടി. ജോയ്‌സ്. വിശദീകരിക്കുന്നു.