'അപകടകാരിയായ രാഹുല്‍ ഗാന്ധി'; ഹിന്‍ഡന്‍ബര്‍ഗില്‍ ബിജെപി രാഹുല്‍ ഗാന്ധിയെ ഉന്നം വെയ്ക്കുന്നത് എന്തിന്?

സെബി ചെയര്‍പേഴ്‌സണും ഭര്‍ത്താവിനും എതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണം ഉന്നയിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അക്കാര്യത്തില്‍ അന്വേഷണം നടത്താനോ വേണ്ട വിധത്തില്‍ പ്രതികരണം നടത്താനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനു പകരം വിഷയത്തെ രാഷ്ട്രീയമായി നേരിടാനും ആരോപണ വിധേയരെ പിന്തുണയ്ക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി നേതാക്കള്‍ നിരന്തരം ആക്രമണം നടത്തുന്നു. രാഹുല്‍ രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ജോര്‍ജ് സോറോസിന്റെ ഏജന്റാണ് രാഹുല്‍ എന്നുമാണ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചത്. ഒരു പടികൂടി കടന്ന് രാഹുല്‍ അപകടകാരിയാണെന്നും പ്രധാനമന്ത്രിയാകാന്‍ കഴിയാത്തതിനാല്‍ രാജ്യത്തെ അപായപ്പെടുത്തുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നതെന്നും പറഞ്ഞിരിക്കുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. ഒരു അഴിമതിയാരോപണം ഉന്നയിക്കപ്പെടുമ്പോള്‍ അതിനെ അഭിസംബോധന ചെയ്യുന്നതിനു പകരം രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഭരണപക്ഷം ശ്രമിക്കുന്നത് എന്തിനായിരിക്കും. ടു ദി പോയിന്റ് ചര്‍ച്ച ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in