കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തിലെ പോലീസ് റിപ്പോര്‍ട്ട് ആരെയാണ് സംരക്ഷിക്കുന്നത്?
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തലേദിവസം വടകരയില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട സ്‌ക്രീന്‍ഷോട്ടില്‍ യുഡിഎഫ് പരാതി നല്‍കിയിരുന്നു. പിന്നീട് ആരോപണവിധേയനായ മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിലാണ് കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇടതുപക്ഷ വാട്‌സാപ്പ് ഗ്രൂപ്പിനെയും ഫെയിസ്ബുക്ക് പേജിനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നുണ്ടെങ്കിലും സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ ഫെയിസ്ബുക്കിനെയും പ്രതിചേര്‍ത്തിട്ടുണ്ട്. ശക്തമായ സൈബര്‍ അന്വേഷണ സംവിധാനങ്ങള്‍ കൈവശമുള്ള പോലീസിന് എന്തുകൊണ്ടാണ് ഒരു സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തത്. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആരെയാണ് സംരക്ഷിക്കുന്നത്?