ജാതിവ്യവസ്ഥയെ ആര്‍എസ്എസ് വെള്ളപൂശുമ്പോള്‍

ജാതിവ്യവസ്ഥ ഇന്ത്യയിലെ വ്യത്യസ്ത സമൂഹങ്ങളെ ഒന്നിച്ചു ചേര്‍ത്തു നിര്‍ത്തിയ ചങ്ങലയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ. വാരികയുടെ എഡിറ്റോറിയലിലാണ് പരാമര്‍ശം. രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് ഇന്ത്യാ സഖ്യവും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളും ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് പ്രസിദ്ധീകരണം ജാതി വ്യവസ്ഥയെ ന്യായീകരിക്കുന്നത്. അടിസ്ഥാന ജന വിഭാഗങ്ങള്‍ക്ക് ഭരണത്തില്‍ ഉള്‍പ്പെടെ പ്രാതിനിധ്യം നല്‍കുന്നതിനായി നടപ്പാക്കിയ സംവരണം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാധിച്ചോ എന്ന് പരിശോധിക്കുക കൂടിയാണ് ജാതി സെന്‍സസിന്റെ ലക്ഷ്യമെന്നിരിക്കെ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് ബിജെപിയും സഖ്യകക്ഷികളും. ജനങ്ങളെ സാമൂഹികമായി വിഭജിച്ചിരുന്ന ജാതി വ്യവസ്ഥയെ ആര്‍എസ്എസ് ഇപ്പോള്‍ വെള്ളപൂശുന്നത് എന്തിനാണ്? ടു ദി പോയിന്റ് ചര്‍ച്ച ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in