To The Point
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വാര്‍ത്തകളില്‍ ധാര്‍മികത മറക്കുന്ന മാധ്യമങ്ങള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിന് പിന്നാലെ വന്ന വെളിപ്പെടുത്തലുകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരം സമാനതകളില്ലാത്തതാണ്. വെളിപ്പെടുത്തലുകള്‍ വാര്‍ത്തയാക്കുമ്പോള്‍ അവയുടെ ഉള്ളടക്കത്തിന്റെ ഗൗരവത്തേക്കാള്‍ ഇക്കിളി തിരയുന്ന സമീപനമാണ് പല മാധ്യമങ്ങളും സ്വീകരിച്ചത്. മുന്‍കൂട്ടി അറിയിപ്പ് നല്‍കി പരാതിക്കാരായ നടിമാരുടെ വെളിപ്പെടുത്തലുകള്‍ നല്‍കിക്കൊണ്ട് അവയുടെ കാഴ്ചക്കാരെ പരമാവധിയെത്തിക്കാനുള്ള എല്ലാ ശ്രമവും മാധ്യമങ്ങള്‍ നടത്തി. ഇത്തരം മാര്‍ക്കറ്റിംഗിലൂടെ മാധ്യമങ്ങള്‍ ധാര്‍മികത മറക്കുകയാണോ?