ഗാന്ധിയെയും നെഹ്‌റുവിനെയും അപ്രസക്തമാക്കുന്ന ജനം ടിവി

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ജനം ടിവി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായി മാറിയിരിക്കുകയാണ്. പോസ്റ്റില്‍ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതായാണ് പരാതി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒട്ടും പ്രാധാന്യമില്ലാത്ത വിധത്തില്‍ നല്‍കുകയും അതേസമയം കാര്‍ഡില്‍ സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഹെഡ്‌ഗേവാറും അടക്കമുള്ള സംഘപരിവാര്‍ നേതാക്കളുടെ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തിട്ടുണ്ട്. നെഹ്‌റുവിനും ബ്രിട്ടീഷുകാരെ യുദ്ധത്തില്‍ തോല്‍പിച്ച ടിപ്പു സുല്‍ത്താനും ഇടം നല്‍കിയിട്ടുമില്ല. സംഘപരിവാറിന്റെ ചരിത്ര രചനയ്ക്ക് സംഭാവനയെന്ന മട്ടിലാണോ ജനം ടിവിയുടെ സ്വാതന്ത്ര്യദിന പോസ്റ്റ്? ഗാന്ധിയെയും നെഹ്‌റുവിനെയും അപമാനിക്കുന്ന പോസ്റ്റിലൂടെ എന്തു സന്ദേശമാണ് ചാനല്‍ മുന്നോട്ടു വെക്കുന്നത്? ടു ദി പോയിന്റ് ചര്‍ച്ച ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in