പ്വൊളി മൈന്‍ഡ്‌ @ 86; തഗ് ലൈഫ് അമ്മാമ്മ

ഹായ് അമ്മാമ്മേ,

ഞാന്‍ സെന്‍ട്രല്‍ യുപി സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ഥിയാണ്, ഞാനൊരു ഫാനാണമ്മാമ്മയുടെ. അമ്മാമയുടെ എല്ലാ വീഡിയോസും ഞാന്‍ കാണലുണ്ട്. എന്റെ വീട്ടിലെ എല്ലാവര്‍ക്കും അമ്മാമയെയാണ് ഏറ്റവുമിഷ്ടം. അമ്മാമയുടെ ആ ചിരിക്കാണ് ഒരുമ്മ കൊടുക്കാന്‍ തോന്നുക. അമ്മാമയുടെ നാടന്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നത് കാണുമ്പോള്‍ തന്നെ വായില്‍ കപ്പലോടുന്നു. പിന്നെ അമ്മാമയുടെ tiktok രക്ഷയില്ല സൂപ്പറാണ്. അമ്മാമ ബുള്ളറ്റില്‍ പോവുന്ന ആ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. അമ്മാമ ഇപ്പോള്‍ ഒരു അഡിപൊളി സ്റ്റാറായല്ലേ... അമ്മാമ സിനിമയിലഭിനയിക്കുന്നുണ്ടല്ലേ... all the best.

പറവൂര്‍ ചിറ്റാറ്റുകര സ്വദേശിനിയായ മേരി ജോസഫിനെഴുതിയ കത്തില്‍ ഹാദിയ എന്ന പെണ്‍കുട്ടി കുറിച്ചതിങ്ങനെ ആയിരുന്നു. ഹാദിയയുടെ കത്തുകള്‍ മാത്രമല്ല ഈ വീട്ടിലെത്തിയിരിക്കുന്നത്, ‘എ’, ‘ബി’, ‘സി’, ‘ഡി’ എന്നിങ്ങനെ അക്ഷരങ്ങള്‍ മാത്രം എഴുതി കൊച്ചുകുട്ടികള്‍ അയച്ച കത്തുകളും, കല്യാണക്കുറികളും, ആശംസാകാര്‍ഡുകളുമെല്ലാം ഈ വീട്ടിലുണ്ട്. പലരും ജീവിതത്തില്‍ ആദ്യമായി കത്തെഴുതുന്നവരാണ്. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും അവരെല്ലാം കത്തെഴുതുന്നത് അവരുടെ അമ്മാമ്മയ്ക്കാണ്‌, അമ്മാമ്മയുടെ വിശേഷങ്ങള്‍ അറിയാന്‍, സ്‌നേഹം പ്രകടിപ്പിക്കാന്‍, അമ്മാമ്മ അവരുടെ ജീവിതത്തില്‍ എത്രമാത്രം സന്തോഷം കൊണ്ടുവന്നുവെന്ന് നേരിട്ടറിയിക്കാന്‍. ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ മേരി ജോസഫ് എന്ന അമ്മാമ്മയും കൊച്ചുമോന്‍ ജിന്‍സണും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in