‘ഒതുങ്ങി ജീവിക്കുന്ന ആളുകളുടെ കഥ’; ‘മനോഹരം’ പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാന്‍ കഴിയുന്ന ചിത്രമെന്ന് വിനീത് ശ്രീനിവാസന്‍
വിനീതിന്റെ കരിയറിലെ ആദ്യ കാലങ്ങളിലെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഓര്‍മയുണ്ടോ ഈ മുഖം. 2014ല്‍ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തിരുന്നത് അന്വര്‍ സാദിഖാണ്. ഏകദേശം 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മനോഹരം. ഫോട്ടോഷോപ്പിന്റെയും അനുബന്ധ ഡിസൈനിങ്ങ് ആന്‍ഡ് പ്രിന്റിങ്ങ് ടെക്‌നോളജിയുടെ കടന്നു വരവോടെ ജോലി സാധ്യത കുറയുന്ന ഒരു ആര്‍ടിസ്റ്റ് മാറ്റത്തോട് പിടിച്ചു നില്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഒതുങ്ങി ജീവിക്കുന്ന ആളുകളുടെ കഥ പറയുന്ന ലളിതമായിട്ടുള്ള ചിത്രമാണ് മനോഹരമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഹ്യൂമര്‍ ഉണ്ടെങ്കിലും കുറെയധികം ചിരി പടര്‍ത്തുന്ന ചിത്രമല്ല. ഫീല്‍ ഗുഡ് നേച്ചറിലുള്ള, കേരളത്തിലെ ആളുകള്‍ക്ക് എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ കഴിയുന്ന ചിത്രമായിരിക്കും മനോഹരമെന്നും വിനീത് പറഞ്ഞു. ‘ദ ക്യൂ ഷോ ടൈമി’ല്‍ സംസാരിക്കവെയായിരുന്നു വിനീതിന്റെ പ്രതികരണം.
ചിറ്റിലഞ്ചേരി എന്ന് പറയുന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നെന്മാറ വേല നടക്കുന്നതിന് അടുത്തുള്ള ഒരു ഗ്രാമം. വേലയെല്ലാം ചിത്രത്തിന്റെ കഥയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. വേലപ്പറമ്പും ബോര്‍ഡ് എഴുത്തും ചുവരെഴുത്തുമെല്ലാം ചേര്‍ന്നാണ് കഥ നടക്കുന്നത്. ഡിജിറ്റല്‍ ഷിഫ്റ്റ് വന്നപ്പോള്‍ വര്‍ക്ക് കുറഞ്ഞ ഒരാള്‍ പിടിച്ചു നില്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമ
വിനീത് ശ്രീനിവാസന്‍
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വളരെ ലളിതമായ ഒരു സിനിമയാണ്, എങ്കിലും ഓരോ സീനിലും ആളുകളെ എന്‍ഗേജ് ചെയ്യിക്കുന്ന എന്തെങ്കിലും ഉണ്ടാവും. ഒരു സീന്‍ കഴിയുമ്പോള്‍ അടുത്തത് എന്തെന്ന് അറിയാന്‍ തനിക്ക് കൗതുകമുണ്ടാക്കുന്ന ചിത്രമാണ് മനോഹരമെന്നും സിനിമ കാണുന്ന പ്രേക്ഷകര്‍ക്കും അതുണ്ടാകുമെന്നാണ് കരുതുന്നതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
പുതുമുഖം അപര്‍ണാ ദാസാണ് ചിത്രത്തില്‍ നായിക. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ ഇതിന് മുന്‍പ് അപര്‍ണ അഭിനയിച്ചിരുന്നു. ഇന്ദ്രന്‍സും ബേസില്‍ ജോസഫും മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആര്‍ റഹ്മാന്റെ ഗിറ്റാറിസ്റ്റും ഗായകനുമായ സഞ്ജീവ് തോമസാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ജോ പോളാണ് വരികളെഴുതിയിരിക്കുന്നത്. ദീപക് പറമ്പോല്‍,ഹരീഷ് പേരടി,വി കെ പ്രകാശ്,കലാരഞ്ജിനി, നന്ദിനി, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.