കല്‍ക്കിയില്‍ ആക്ഷന്‍ പഠിപ്പിച്ചത് നാല് ഫൈറ്റ് മാസ്റ്റേഴ്‌സ് | ടൊവിനോ

ടൊവിനോ ആദ്യമായി പൊലീസ് വേഷത്തില്‍ നായകനായെത്തുന്ന ചിത്രമാണ് കല്‍ക്കി. ഇന്‍സ്പെകടര്‍ ബല്‍റാം, ഭരത് ചന്ദ്രന്‍ തുടങ്ങിയ മലയാളത്തിലെ മാസ് പൊലീസ് നായകന്മാരുടെ ചുവട് പിടിച്ചെത്തുന്ന മാസ് ചിത്രം ആക്ഷന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ടൊവിനോ ഒരു മുഴുനീള ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതും ആദ്യമായിട്ടാണ്. നാല് ഫൈറ്റ് മാസ്റ്റേഴ്‌സാണ് ചിത്രത്തിന് വേണ്ടി സംഘട്ടനൊരുക്കിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ നാലിനും വ്യത്യസ്തതയുണ്ടാകുമെന്നും ടൊവിനോ പറഞ്ഞു.

സുപ്രീം സുന്ദര്‍,അന്‍പ് അറിവ്,ദിലീപ് സുബ്ബരാജന്‍,മാഫിയ ശശി എന്നിവരാണ് ചിത്രത്തില്‍ ഫൈറ്റ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട്‌ തന്നെ ഫൈറ്റുകളുടെ മൂഡ് വ്യത്യാസമുണ്ട് ആക്ഷന്‍ വ്യത്യാസമുണ്ട്. മറഡോണയില്‍ രാജശേഖര്‍ മാസ്റ്ററായിരുന്നു ഫൈറ്റ് ചെയ്തത്. ‘ചിന്ന സ്ട്രഗിള്‍’ എന്ന് പറഞ്ഞു തുടങ്ങിയിട്ട് ആറ് ദിവസം കുന്നും മലയുമൊക്കെ ഓടിച്ചു. മറഡോണയില്‍ കുറച്ചുകൂടി റിയലിസ്റ്റിക് പാറ്റേര്‍ണിലുള്ള ഫൈറ്റായിരുന്നു പക്ഷേ കല്‍ക്കിയില്‍ ഹീറോ കുറച്ചു കൂടി പവര്‍ഫുള്ളാണ്.

ടൊവിനോ തോമസ്

പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്റെ ആക്ഷന്‍ ചിത്രീകരണത്തിനിടെ അപകടമുണ്ടായതിനെക്കുറിച്ചും ടൊവിനോ സംസാരിച്ചു.

തീ പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലെല്ലാം എടുത്തിരുന്നു.തീ അണക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ചാക്ക് നനച്ച് തയ്യാറാക്കിയിരുന്നു. പക്ഷേ തീ എത്രത്തോളം ആളുന്നു എന്ന് ആര്‍ക്കും പറയാനാവില്ല. കാണുന്ന വീഡിയോ ചെറിയ സെക്കന്റുകള്‍ മാത്രമുള്ളതായതൊ കൊണ്ടാണ് മുന്‍കരുതലൊന്നുമില്ലെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുന്നതെന്നും ടൊവിനോ പറഞ്ഞു.

നവാഗതനായ പ്രവീണ്‍ പ്രഭരമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്നയാള് പ്രവീണ്‍. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയും സുവിന്‍ കെ. വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, ശിവജിത്ത്,അപര്‍ണ നായര്‍, സുധീഷ്, ഹരീഷ് ഉത്തമന്‍, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി,എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in