ഷോര്‍ട്ട് ഫിലിം വഴി സിനിമയിലേക്ക്| Girish AD | Dinoy Paulose | Interview   

വിശുദ്ധ അംബ്രോസേ, മൂക്കുത്തി തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഗിരീഷ് എഡി. ആദ്യ സിനിമയായ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഷോര്‍ട്ട് ഫിലിമുകള്‍ തങ്ങളെ മറ്റുള്ളവര്‍ വിശ്വസിക്കാന്‍ കാരണമാകുന്നുവെന്ന് ഗിരീഷ് പറയുന്നു. ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗിരീഷിന്റെയും തിരക്കഥാകൃത്ത് ഡിനോയുടെയും പ്രതികരണം.

ഇതു എളുപ്പമാണെന്നാണ് തോന്നുന്നത്. നമുക്ക് അറിയാവുന്ന സര്‍ക്കിളില്‍ ഉള്ളവര്‍ അങ്ങനെ ഷോര്‍ട്ട് ഫിലിം ചെയ്ത് കയറി വന്നവരാണ്. നമ്മുടെ പരിമിതമായ സാഹചര്യത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഷോര്‍ട്ട് ഫിലിമിലൂടെ ചെയ്ത് കാണിക്കാന്‍ പറ്റും. നമ്മളെ മറ്റുള്ളവര്‍ വിശ്വസിക്കണമെങ്കിലും അത് ആവശ്യമാണ്. പ്രൊഡ്യൂസേഴ്‌സ് നമ്മളില്‍ കണ്‍വിന്‍സ് ആകും. അവര്‍ക്ക് സിനിമയെ പറ്റി മറ്റ് സംശയങ്ങളുണ്ടാകാം പക്ഷേ നമ്മളെക്കൊണ്ട് ഈ ജോലി ചെയ്യാന്‍ പറ്റില്ല എന്നവര്‍ ഒരിക്കലും പറയില്ല.

ഗിരീഷ് എഡി

Related Stories

No stories found.
logo
The Cue
www.thecue.in