എനിക്കും രണ്ട് പെൺകുട്ടികളാണ്, പടത്തിലെ സ്ത്രീവിരുദ്ധത ഞാൻ അനുവദിക്കില്ല: സാന്ദ്ര തോമസ് അഭിമുഖം
ഫ്രൈഡേയില്‍ അഭിനയിക്കുമ്പോൾ 'ഡയമണ്ട് നെക്ക്ളേഴ്സും' '22 ഫീമെയില്‍ കോട്ടയവും' ഇറങ്ങി ഫഹദ് ഒരു സ്റ്റാറായി നിൽക്കുന്ന സമയമാണ്. അന്ന് ഫഹദിനെയും മനു എന്ന ഒരു നടനെയും ആന്‍ അഗസ്റ്റിനെയും ബാക്കി ഒരു അമ്പത്തിയഞ്ചോളം ആര്‍ട്ടിസ്റ്റുകളെയും വച്ച് ഒരു ദിവസം ആലപ്പുഴയില്‍ നടക്കുന്ന ഒരു കൊച്ചു സിനിമയായാണ് ഫ്രൈഡേ പ്ലാൻ ചെയ്തത്. അന്നത്തെ സമയത്ത് അത് ഒരു ഡെയറിങ്ങായ ഒരു അറ്റംപ്റ്റ് ആയിരുന്നു. എന്ത് കാര്യവും ആദ്യം ചെയ്യാന്‍ മാത്രമേ നമുക്ക് പേടിയുണ്ടാവുള്ളൂ എന്ന് പറയില്ലേ അതേ പോലെ. സേഫ് സിനിമകള്‍ ചെയ്യാൻ നമ്മുക്ക് ഒരു പാട് സാധ്യതകളുണ്ട്. അതിനെക്കാള്‍ ത്രില്ലും കിക്കും ഒക്കെ കിട്ടുന്നത് ഒരു ഡയറിങ്ങ് സിനിമ ചെയ്യുമ്പോഴാണ്. അതുകൊണ്ടാണ് ഇത്രയും സിനിമകള്‍ ഉണ്ടായിട്ടും നല്ല നിലാവുള്ള രാത്രി എന്ന സിനിമയിലേക്ക് വരാനുള്ള കാരണം. ഞാന്‍ ഒരുപാട് ആഗ്രഹിച്ച് സിനിമയില്‍ വന്ന ഒരാളല്ല. പക്ഷേ ഒരുപാട് ആഗ്രഹിക്കുന്ന ആളുകളുണ്ട് സിനിമയിലേക്ക് വരാന്‍ അത്തരത്തിലുള്ള ഒത്തിരിപ്പേര്‍ക്ക് ഒരു ബ്രിഡ്ജായി നില്‍ക്കാന്‍ ഒരുപാട് പേര്‍ക്ക് അവസരം കൊടുക്കുക എന്നത് സത്യത്തില്‍ എനിക്ക് കിക്ക് തരുന്ന ഒരു സംഭവമാണ്.''