പൃഥ്വിരാജ് അന്നേ പറഞ്ഞു, തിയറ്ററിലെത്താതെ ഡിജിറ്റല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ മലയാളത്തിലുണ്ടാകും, ദ ക്യു അഭിമുഖം

കൊവിഡ് ലോക്ക് ഡൗണ്‍ നീളുന്നത് മൂലം തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണ് കൂടുതല്‍ സിനിമകള്‍. മലയാളത്തില്‍ ജയസൂര്യ നായകനായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. വിവിധ ഭാഷകളിലായി ഏഴ് സിനിമകള്‍ ആമസോണ്‍ ഇങ്ങനെ റിലീസ് ചെയ്യുന്നുണ്ട്. നടനും സംവിധായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്‍ ദ ക്യു അഭിമുഖത്തില്‍ മലയാള സിനിമ തിയറ്ററുകള്‍ക്ക് പകരം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് പറയുന്നുണ്ട്. 2019 ഡിസംബറില്‍ ചിത്രീകരിച്ച ദ ക്യു ഷോ ടൈമിലാണ് പൃഥ്വിരാജ് ഓണ്‍ലൈന്‍ റിലീസിന്റെ സാധ്യതകള്‍ വിവരിക്കുന്നത്.സാങ്കേതിക നിലവാരത്തിലാണ്. ആര്‍ക്കും ഫൈറ്റ് ചെയ്യാനാകില്ല.

പൃഥ്വിരാജ് അന്ന് പറഞ്ഞത്

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ യുദ്ധം ചെയ്യാനാകില്ല, അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സസി എന്ത് കൊണ്ട് ഐറിഷ് മാന്‍ നെറ്റ്ഫ്‌ളിക്‌സില്‍ എന്ത് കൊണ്ട് പ്രിമിയര്‍ ചെയ്തു എന്നതിനെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ഇന്റര്‍വ്യൂവില്‍ പറയുന്നു. ഇനിയൊരു സിനിമ ചെയ്താല്‍ നാല്‍പ്പതാം നാള്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ വരും. അമ്പത് ദിവസത്തില്‍ തിയറ്റര്‍ റണ്‍ തീരുന്ന സാഹചര്യം സിനിമക്ക് വരും. വിപണിയിലെ പുതിയ സാധ്യതകള്‍ ഫിലിംമേക്കര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ്. തിയറ്ററുകള്‍ക്ക് കൂടുതല്‍ സിനിമ ആവശ്യം വരുന്ന സാഹചര്യമാണ് വരുന്നത്. സിനിമകളുടെ എണ്ണം കൂടും. അത് ദോഷകരമായി ഭവിക്കില്ല. ഇത്തരം പ്ലാറ്റ്‌ഫോമുകളെ ദുരുപയോഗിക്കാതിരുന്നാല്‍ മതി. ആപ്പിള്‍ ടിവി വന്നു കഴിഞ്ഞു. അവരുടെ ആദ്യ പ്രൊഡക്ഷന്റെ ട്രെയിലര്‍ കണ്ടാല്‍ അത് മാര്‍വലിന്റെയും ഡിസ്‌നിയുടെയും

Related Stories

No stories found.
logo
The Cue
www.thecue.in