'മീടൂ'സില്ലി ആയല്ല കാണുന്നത്, പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിക്കുന്നു: ധ്യാന്‍ ശ്രീനിവാസന്‍

Summary

'മീടൂ'വിനെ ഞാന്‍ സില്ലി ആയല്ല കാണുന്നത്. പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിക്കുന്നു. സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരി ആയി അതിനെ വ്യാഖ്യാനിക്കരുത്. മീടൂ വിവാദങ്ങളോട് പ്രതികരിച്ച് ധ്യാന്‍ ശ്രീനിവാസന്‍.

മീ ടൂ'വിനെ തമാശയായി കാണുന്നില്ലെന്നും അഭിമുഖങ്ങളിലെ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖങ്ങളില്‍ ചിരിച്ചതിനെ സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരി ആയി വ്യാഖ്യാനിക്കരുത്. മീടൂ വിവാദങ്ങളോട് പ്രതികരിച്ച് ധ്യാന്‍ ശ്രീനിവാസന്‍. ദ ക്യു അഭിമുഖത്തിലാണ് ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം.

ധ്യാന്‍ ശ്രീനിവാസന്റെ പ്രതികരണം

മീ ടൂ മൂവ്‌മെന്റിനെ ഗൗരവമായി തന്നെയാണ് ഞാന്‍ കാണുന്നത്. തിര എന്ന ആദ്യ സിനിമ ചെയ്യുന്ന സമയത്ത് ചൈല്‍ഡ് ട്രാഫിക്കിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. വെറുതെയൊരു പ്രസ്താവന എന്ന നിലക്കല്ല അഭിമുഖത്തില്‍ സംസാരിച്ചത്.

ടീനേജ് സമയത്ത് ചെയ്ത പല കാര്യങ്ങളും പിന്നീട് തെറ്റായി തോന്നിയിട്ടുണ്ട്. എന്റെ സോഷ്യല്‍ സര്‍ക്കിളില്‍ ആ കാലത്ത് സെക്‌സ് ജോക്‌സ് പറഞ്ഞത് പോലും പിന്നീട് തെറ്റായി തോന്നിയിട്ടുണ്ട്. സെക്‌സ് ജോക്ക് പറയുന്ന സമയത്ത് ആളുകള്‍ ചിരിക്കുമ്പോള്‍ നമ്മള്‍ പിന്നെയും അത് പറയുന്നുണ്ടാകും. പിന്നീട് ഒരു പെണ്‍സുഹൃത്ത് ചൂണ്ടിക്കാട്ടിയപ്പോഴാണ് തെറ്റ് തിരുത്താനായത്. തിരയുടെ റിസര്‍ച്ചിന്റെ ഭാഗമായി സെക്ഷ്വല്‍ ഹരാസ്‌മെന്റിനെക്കുറിച്ചും സെക്ഷ്വല്‍ ടോര്‍ച്ചറിനെക്കുറിച്ചും പഠിച്ചപ്പോള്‍ ആണ് ടീനേജ് കാലത്ത് നടത്തിയ സംസാരങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുമൊക്കെ പലരെയും ഹര്‍ട്ട് ചെയ്തതായി മനസിലാക്കിയത്.

സ്ത്രീകള്‍ ഇരിക്കെ വെര്‍ബല്‍ ഹരാസ്‌മെന്റ് എന്ന നിലക്ക് കൂടി സെക്‌സ് ജോക്ക് പറയുന്ന ആളുകള്‍ ഫിലിം ഇന്‍ഡസ്ട്രിയിലുണ്ട്. സിനിമയിലെ ന്യൂ ജനറേഷന്‍ ഓള്‍ഡ് ജനറേഷനെക്കാള്‍ എത്രയോ ബെറ്ററാണ്. ഓള്‍ഡ് ജനറേഷന്‍ എത്ര കാലമായാലും മാറാന്‍ പോകുന്നില്ല. ആരോപണം വന്നവരെ പോലും ബോധവല്‍ക്കരിക്കാന്‍ ആരും ശ്രമിക്കുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in