എന്തുകൊണ്ട് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ 'ആറാട്ട്'?, ബി.ഉണ്ണിക്കൃഷ്ണന്റെ മറുപടി

എന്തുകൊണ്ട് ഉദയകൃഷ്ണയുടെ തിരക്കഥയില്‍ 'ആറാട്ട്'?, ബി.ഉണ്ണിക്കൃഷ്ണന്റെ മറുപടി
Published on

പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ പുറത്തുവരുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്. മറ്റൊരു തിരക്കഥയാണ് ഉദയകൃഷ്ണയുമായി ആദ്യം ആലോചിച്ചതെന്നും മോഹന്‍ലാലാണ് നമ്മുക്കൊരു ആഘോഷ സിനിമ ചെയ്യാമെന്ന് നിര്‍ദേശിച്ചതെന്നും ബി.ഉണ്ണിക്കൃഷ്ണന്‍.

ബി.ഉണ്ണിക്കൃഷ്ണന്‍ ദ ക്യു' ഷോ ടൈമില്‍ പറഞ്ഞത്

നമ്മള്‍ ശ്യാം പുഷ്‌കരനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഉദയകൃഷ്ണനെക്കുറിച്ച് സംസാരിച്ചേ പറ്റുകയുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അത്രയേറെ ഹിറ്റുകളുടെ അയാളില്‍ നിന്നുണ്ടായിട്ടുണ്ട്. സ്വന്തം ക്രാഫ്റ്റിനെക്കുറിച്ച് പൂര്‍ണ ബോധ്യം ഉദയനുണ്ട്. അയാള്‍ എന്താണ് എഴുതാനാണ്, അവിടെ നിന്നും ഇവിടെ നിന്നും എടുക്കുന്നു, മസാലയാണ് എന്നൊക്കെ ഉദയനെക്കുറിച്ച് വിമര്‍ശനമായി പറയുന്നത് കേട്ടിട്ടുണ്ട്. എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉദയകൃഷ്ണനുണ്ട്. ഇത്ര സമയത്തിനുള്ള ഈ സ്‌ക്രിപ്റ്റില്‍ ഒരു കയറ്റമുണ്ടാകും, ഇന്നയിടത്ത് ഒരു പഞ്ച് ലൈന്‍ വേണം, അങ്ങനെ ഓരോ ഘട്ടത്തില്‍ എന്താകണം എന്ന് ഉദയന്‍ ആലോചിക്കും. ഗംഭീര കക്ഷിയാണ്.

എനിക്കറിയാവുന്ന എത്രയോ പുതിയ സംവിധായകര്‍ ഉദയന്റടുത്ത് തിരക്കഥ ചോദിച്ചിട്ടുണ്ട്. ചെറിയ പണിയല്ല ഉദയകൃഷ്ണയില്‍ നിന്നുണ്ടാകുന്നത്. അതൊരു സോളിഡ് സംഗതിയാണ്. സ്‌ക്രിപ്റ്റില്‍ നിന്ന് ഷൂട്ടിലേക്ക് വന്നപ്പോള്‍ വലിയ സ്‌കെയിലിലേക്ക് കൊണ്ടുവരാന്‍ നോക്കിയിട്ടുണ്ട്.

മനസ് കൊണ്ട് ഒരു സ്റ്റണ്ട് കൊറിയോഗ്രഫര്‍ കൂടിയാണ് മോഹന്‍ലാല്‍. അത് കൊണ്ട് തന്നെ ചിലതൊക്കെ വീണ്ടും ടേക്കിലേക്ക് പോകാനുള്ള താല്‍പ്പര്യവും സന്നദ്ധതയും അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നു. ആറടി പൊക്കത്തില്‍ അദ്ദേഹത്തിന്റെ കിക്ക് വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിനൊപ്പം ലാല്‍ സാര്‍ നിന്നു.

Related Stories

No stories found.
logo
The Cue
www.thecue.in