Halal Love Story Malayalam Movie Review | ലവ് സ്‌റ്റോറി ഹലാല്‍ ആയോ?

റഹീം സാഹിബില്‍ നിന്നാണ് 'ഹലാല്‍ ലവ് സ്റ്റോറി' കഥ പറഞ്ഞുതുടങ്ങുന്നത്. ജമാ അത്തെ ഇസ്ലാമിയോട് സാമ്യമുള്ള സംഘടനയുടെ തദ്ദേശീയ പ്രതിനിധിയാണ് റഹീം. ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘങ്ങള്‍ ഭാഗഭാക്കായ സമരങ്ങളും, ചര്‍ച്ചകളും , ഇടപെടലുകളും പതിച്ച ചുവരുകളില്‍ നിന്നാണ് റഹീം സാഹിബിന്റെയും സംഘടനയുടെയും സ്വഭാവ വ്യാഖ്യാനമുണ്ടാകുന്നത്. സെപ്തംബര്‍ ഇലവന് ശേഷം ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ അമേരിക്ക നടത്തിയ അധിനിവേശങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രസംഗ വീഡിയോയുടെ എഡിറ്റിംഗിലാണ് സംഘടനാ സാഹിബിനെ പരിചയപ്പെടുത്തുന്നത്. 2003-2004 കാലയളവുകളിലാണ് കഥ സംഭവിക്കുന്നത്. ഡിജിറ്റല്‍ ഷിഫ്റ്റിനും, സാമൂഹ്യ മാധ്യമങ്ങളുടെ ഇപ്പോഴുള്ള സജീവതയ്ക്കും മുമ്പ്. പ്രസംഗ വീഡിയോ പരിപാടി അവസാനിപ്പിച്ച് നമ്മുക്ക് സിനിമയിലേക്ക് പ്രവേശിക്കേണ്ടതില്ലേ എന്ന പ്രസ്ഥാനത്തിലെ യുവലമുറക്കാരനായ വീഡിയോ എഡിറ്ററുടെ ചോദ്യത്തില്‍ നിന്നാണ് ഹലാല്‍ സിനിമക്കുള്ള ചിന്ത കഥയിലേക്ക് പ്രവേശിക്കുന്നത്. മുസ്ലിം പുരോഗമന-രാഷ്ട്രീയ പ്രസ്ഥാനമെന്ന് അവകാശവാദമുള്ള സംഘടന ആശയപ്രചരണത്തിനായി കാലോചിത മാറ്റങ്ങളെ ഉള്‍ക്കൊള്ളാനെടുക്കുന്ന തയ്യാറെടുപ്പ് കൂടിയാണ് ചര്‍ച്ചകള്‍. ഷഹീലിന്റെ ചോദ്യത്തില്‍ നിന്ന് 'പുരോഗമന പ്രസ്ഥാനം'വും റഹീം സാഹിബും മാറിയ കാലത്തിനൊത്ത സ്വീകാര്യത ലക്ഷ്യമിട്ട് സിനിമാ പദ്ധതിയിലേക്ക് പ്രവേശിക്കുകയാണ്. #HalalLoveStory

Related Stories

No stories found.
logo
The Cue
www.thecue.in