ജാതിവെറിയുടെ കോട്ടയിൽ നിന്ന് 'വീ ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന് പറയാൻ രാജ്യത്തെ പഠിപ്പിച്ച ഡോ. ഭീംറാവു അംബേദ്കർ.

രണ്ട് നൂറ്റാണ്ടിലധികം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ താറുമാറായി കിടന്ന ഇന്ത്യാ മഹാരാജ്യത്തെ സാമൂഹികമായും സാമ്പത്തികമായും ഉയർത്തിക്കൊണ്ടുവരിക എന്നത് അത്യന്തം ക്ലേശകരമായ ദൗത്യമായിരുന്നു. കടുത്ത ജാതീയത കൊടികുത്തി വാണിരുന്ന, മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാതിരുന്നൊരു ഇന്ത്യയിൽ നിന്നും നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപത്തിലേക്കുള്ള യാത്ര അത്യന്തം ശ്രമകരമായിരുന്നു. ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിച്ചിരുന്ന കാലത്ത് നിന്നും, വീ ദ പീപ്പിൾ ഓഫ് ഇന്ത്യ എന്ന് ഒന്നിച്ച് ചേർന്ന് നിന്ന് പറയാൻ ഈ നാട്ടിലെ മനുഷ്യരെ പഠിപ്പിച്ച മഹാ ​ഗ്രന്ഥത്തിന്റെ പേരാണ് ഇന്ത്യൻ ഭരണഘടന. ആ ഭരണഘടനയ്ക്ക് ജൻമം നൽ‌കിയ മഹാനായ രാഷ്ട്ര തന്ത്രഞ്ജന്റെ പേരായിരുന്നു ഡോ. ഭീം റാവു അംബേദ്കർ.

ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുന്നൊരു കാലത്താണ് നമ്മളിന്ന് നിൽക്കുന്നത്. ഭരണഘടനയുടെ പ്രസക്തിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ദിനംപ്രതി അതിന്റെ തീവ്ര സ്വഭാവത്തിൽ വെളിവാവുകയാണ്. ഈ സാഹചര്യത്തിൽ ജനാധിപത്യ ഇന്ത്യയുടെ നിർമ്മാതാവും ഭരണഘടനാ ശിൽപിയുമായ ഡോ. ഭീം റാവു അംബേദ്കറിന്റെ ചരിത്രം പഠിച്ചിരിക്കേണ്ടത് മുൻകാലങ്ങളിലേതിനേക്കാൾ അനിവാര്യമായിരിക്കുകയാണ്.

ചരിത്രം മറക്കാനും മായ്ക്കാനും ഭരണകൂട ശക്തികൾ തന്നെ ശ്രമിക്കുമ്പോൾ ആ മഹാ മനുഷ്യന്റെ ജീവിതം നാം ഓർക്കേണ്ടതുണ്ട്. പറഞ്ഞു വരുമ്പോൾ, ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് രാജ്യം രണ്ടായി ചേരി തിരിക്കപ്പെടുന്നൊരു കാലത്ത്, അധസ്ഥിത വർ​ഗത്തിന്റെ അടിസ്ഥാന അവകാശങ്ങൾക്കായി ഒരായുഷ്കാലം പോരാടിയ ഡോ. ഭീം റാവു അംബേദ്കറിന്റെ ചരിത്രം ഉറക്കെ വിളിച്ചു പറയുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in