INTERVIEW
ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും, മുന്‍കരുതലുകള്‍ എന്തൊക്കെ: ഡോ. എം.ജെ. മനോജ്
കേരളത്തില്‍ മഴ കനക്കുകയാണ്. പലയിടങ്ങളിലും ഉരുള്‍പൊട്ടലും മഴവെള്ളപ്പാച്ചിലും വന്‍ ദുരന്തം വിതച്ചിട്ടുണ്ട്. തുടര്‍ച്ചയായ പ്രളയങ്ങള്‍ അതിജീവിച്ചിട്ടും അതിതീവ്ര മഴയെ നേരിടാനുള്ള ട്രെയിനേജ് സംവിധാനം ഇന്നും കേരളത്തിനില്ല. അതുകൊണ്ടാണ് എല്ലാ വര്‍ഷവും മഴ കനക്കുമ്പോള്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ പോലും വെള്ളത്തിലാകുന്നത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം. കുസാറ്റ് റഡാര്‍ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ എം.ജെ. മനോജ് സംസാരിക്കുന്നു.