ground zero
മുളയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുള്ള ഷെഡിലാണ് താമസം, കാട്ടാനശല്യവും; സിക്കിള്‍ സെല്‍അനീമിയ ബാധിതയുടെ ദുരിതജീവിതം
മുളയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് നിര്‍മ്മിച്ച ഷെഡിലാണ് ജയലക്ഷമിയും മക്കളും താമസിക്കുന്നത്. ആനയൊന്ന് തള്ളിയാല്‍ തകര്‍ന്ന് വീഴുന്ന ഉറപ്പ് മാത്രമാണ് ആ കുടിനിനുള്ളത്. സിക്കിള്‍സെല്‍ അനീമിയ രോഗത്തിന് ചികിത്സയിലാണ് ഈ 47കാരി. 23 വര്‍ഷമായി മരുന്ന് കഴിക്കുന്നു. പതിനൊന്ന് വയസ്സുകാരി മകള്‍ അപസ്മാര രോഗിയാണ്. ആനയും കാട്ടുമൃഗങ്ങളും ഏത് നിമിഷവും അക്രമിച്ചേക്കാമെന്ന ഭീതിയിലാണ് ഈ കുടുംബം വനാതിര്‍ത്തിയിലെ സുരക്ഷിതമല്ലാത്ത കുടിലില്‍ കഴിയുന്നത്. ആന മുറ്റത്തെത്തുമ്പോള്‍ പുതപ്പിനുള്ളില്‍ മുഖം മറച്ച് എത്രനാള്‍ കഴിയുമെന്ന് ജയലക്ഷമി ചോദിക്കുന്നു.