ഉറക്കം ‘ബലി കൊടുത്ത്’ പ്രേക്ഷകര്‍ ; ഗായ്‌തൊണ്ടെയും സര്‍താജ് സിങ്ങും എത്തി

ഉറക്കം ‘ബലി കൊടുത്ത്’ പ്രേക്ഷകര്‍ ; ഗായ്‌തൊണ്ടെയും സര്‍താജ് സിങ്ങും എത്തി

Published on

നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യത്തെ ഒറിജിനല്‍ ഇന്ത്യന്‍ സീരീസായ സേക്രഡ് ഗെയിംസിന്റെ രണ്ടാം സീസണ്‍ റിലീസ് ചെയ്തു. ഇന്നലെ രാത്രി 12 മണിക്കായിരുന്നു സീസണ്‍ 2 സ്ട്രീം ചെയ്തത്. വിക്രം ചന്ദ്രയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ സീരീസിന്റെ ആദ്യ സീസണ്‍ അനുരാഗ് കശ്യപും വിക്രമാദിത്യ മോട് വാനെയും ചേര്‍ന്നാണ് സംവിധാനം ചെയ്തിരുന്നതെങ്കില്‍ രണ്ടാം സീസണില്‍ മോട് വാനെയ്ക്ക് പകരം നീരജ് ഗായ് വാനാണ് സംവിധായകകനായിരിക്കുന്നത്. മോട്വാനെ തന്നെയാണ് ഷോ റണ്ണര്‍.

സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്ന സര്‍താജ് സിങ്ങ് എന്ന കഥാപാത്രം ബങ്കറിനകത്ത് ത്രിവേദി എന്ന കഥാപാത്രത്തെ കണ്ടുപിടിക്കുന്നിടത്തായിരുന്നു ആദ്യ സീസണ്‍ അവസാനിച്ചത്. എന്താണ് ബങ്കറിനകത്ത് ഉളളതെന്നും, 25 ദിവസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് ,ഗായ്‌തോണ്ടെയുടെ മൂന്നാമത്തെ പിതാവായ ഗുരുജി ആരാണ് തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വെച്ചു കൊണ്ടായിരുന്നു ആദ്യ സീസണ്‍ അവസാനിച്ചത്. ചോദ്യങ്ങള്‍ ഉയര്‍ത്തിയ ആകാംക്ഷ വലുതായത് കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് സീരീസിന് ലഭിക്കുന്നത്.

രണ്ടാം സീസണിന്റെ പ്രതീക്ഷകള്‍ വലുതാണെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ വരുണ്‍ ഗ്രോവര്‍ പറഞ്ഞു. ആദ്യ സീസണിന്റെ സമയത്ത് ഇത് എത്രത്തോളം വലുതാകും എന്ന് അറിയില്ലായിരുന്നു. സീസണ്‍ 1 ട്രെയിലര്‍ 10 ലക്ഷത്തിലധികം ആളുകള്‍ മാത്രമാണ് ഇപ്പോഴും കണ്ടിരിക്കുന്നത് പക്ഷേ രണ്ടാം സീസണ്‍ ട്രെയിലറിറങ്ങി രണ്ടാഴ്ച കൊണ്ട് തന്നെ ഒരു കോടി ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞുവെന്നും വരുണ്‍ ഗ്രോവര്‍ പറഞ്ഞു.

ഉറക്കം ‘ബലി കൊടുത്ത്’ പ്രേക്ഷകര്‍ ; ഗായ്‌തൊണ്ടെയും സര്‍താജ് സിങ്ങും എത്തി
ക്രിമിനല്‍ പ്രൊഫൈലിങ്ങ് അവസാനിക്കുന്നില്ല ; ഫിഞ്ചറുടെ ‘മൈന്‍ഡ് ഹണ്ടര്‍’ രണ്ടാം സീസണ്‍

വലിയ പ്രചാരണപരിപാടികളാണ് രണ്ടാം സീസണിനായി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയത്. ചെറിയ ക്യാരക്ടര്‍ ടീസറുകളും, സീനുകളും ഉള്‍പ്പെടെ പുറത്തിറക്കി കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പ്രേക്ഷകരെ ആകാംക്ഷയിലേക്ക് കൊണ്ടുവരാന്‍ നെറ്റ്ഫ്‌ലിക്‌സിന് കഴിഞ്ഞിട്ടുണ്ട്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു രണ്ടാം സീസണ്‍ പുറത്തിറക്കിയത്. അതിന് മുന്‍പും പിന്‍പുമായും ട്വിറ്ററില്‍ സീരീസിനെക്കുറിച്ച് ചര്‍ച്ചയുണ്ടാക്കാനും നെറ്റ്ഫ്‌ലിക്‌സിന് കഴിഞ്ഞു.

ഉറക്കം ‘ബലി കൊടുത്ത്’ പ്രേക്ഷകര്‍ ; ഗായ്‌തൊണ്ടെയും സര്‍താജ് സിങ്ങും എത്തി
ബ്രൈസ് വോക്കറെ കൊലപ്പെടുത്തിയത് ആര് ?; ‘13 റീസണ്‍സ് വൈ’ സീസണ്‍ 3

മികച്ച പ്രതികരണമാണ് രണ്ടാം സീസണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരീസിലെ ഗുരുജിയുടെ ബലിദാന്‍ ദേനാ ഹോഗ എന്ന സംഭാഷണമായിരുന്നു പ്രധാന ആകര്‍ഷണം. രണ്ടാം സീസണിനായി ഇന്നലെ പ്രേക്ഷകര്‍ അവരുടെ ഉറക്കം ബലി കൊടുത്തുവെന്ന തരത്തിലാണ് ഇപ്പോള്‍ പ്രതികരണങ്ങള്‍. ആദ്യ സീസണിലേത് പോലെ തന്നെ എട്ട് എപ്പിസോഡുകള്‍ തന്നെയാണ് രണ്ടാം സീസണിലുമുള്ളത്. എല്ലാം ഒരുമിച്ച് സ്ട്രീം ചെയ്യുന്നു. നവാസുദ്ദീന്‍ സിദ്ധിഖി, സെയ്ഫ് അലി ഖാന്‍, പങ്കജ് ത്രിപാദി എന്നിവരെ കൂടാതെ കല്‍ക്കി കൊച്ച്‌ലിന്‍, ഹര്‍ഷിത ഗൗര്‍ രണ്‍വീര്‍ ഷോറെ തുടങ്ങിയവരും രണ്ടാം സീസണിലെത്തുന്നുണ്ട്.

logo
The Cue
www.thecue.in