സീരീസുകളെ വിടാതെ ആര്‍എസ്എസ്; ‘ദ ഫാമിലി മാനും ദേശവിരുദ്ധം’

സീരീസുകളെ വിടാതെ ആര്‍എസ്എസ്; ‘ദ ഫാമിലി മാനും ദേശവിരുദ്ധം’

Published on

മനോജ് ബാജ്‌പേയി കേന്ദ്ര കഥാപാത്രമാകുന്ന ദ ഫാമിലി മാന്‍ എന്ന വെബ് സീരീസ് ദേശവിരുദ്ധമാണെന്നാരോപിച്ച് ആര്‍എസ്എസ്. ആമസോണ്‍ പ്രൈമില്‍ ഈ മാസം 20ന് റിലീസ് ചെയ്ത സീരീസ് ദേശവിരുദ്ധതയും ജിഹാദും പ്രചരിപ്പിക്കുന്നതായി ആര്‍എസ്എസ് പ്രസിദ്ധകരണമായ പാഞ്ചജന്യ ലേഖനത്തില്‍ ആരോപിച്ചു.

അഫ്‌സ്പ (ആര്‍മ്ഡ് ഫോര്‍സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) ഉപയോഗിച്ചും ടെലിഫോണ്‍ ബന്ധവും ഇന്റര്‍നെറ്റും കട്ട് ചെയ്തും കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തിയതിനെക്കുറിച്ച് സീരീസില്‍ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥയായ ഒരു കഥാപാത്രം പ്രതികരിക്കുന്നുണ്ട്. ഈ രംഗത്തില്‍ ഇന്ത്യന്‍ സൈന്യത്തെയും തീവ്രവാദികളെയും താരതമ്യപ്പെടുത്തന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ് എസ് വാദം.

സിനിമകള്‍ക്ക് പിന്നാലെ ഇതുപോലുള്ള സീരീസുകള്‍ ദേശവിരുദ്ധതയുടെയും ജിഹാദിന്റെയും പുതിയ രൂപമാണെന്നാണ് ആര്‍എസ്എസ് മാസിക ആരോപിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ സേക്രഡ് ഗെയിംസ് ഗൗല്‍ എന്നീ സീരീസുകളും ഹിന്ദു വിരുദ്ധത കൊണ്ടു വരുന്നതായും ആരോപണമുണ്ട്.  

2002ലെ ഗുജറാത്ത് കലാപത്തില്‍ കുടുംബം കൊല്ലപ്പെട്ട കഥാപാത്രം തീവ്രവാദിയായി മാറുന്നുത് ചൂണ്ടിക്കാട്ടി ഗുജറാത്ത് കലാപമാണ് തീവ്രവാദം പ്രവര്‍ത്തനങ്ങള്‍ തുടക്കമിട്ടതെന്ന് സീരീസില്‍ പറയുന്നതായി ആര്‍എസ്എസ് ആരോപിക്കുന്നു. കലാപത്തില്‍ മുന്നൂറോളം ഹിന്ദുക്കള്‍ മരിച്ചിട്ടും എന്തുകൊണ്ട് ആരും തീവ്രവാദികളായില്ലെന്നും ലേഖനം ചോദിക്കുന്നു.

സീരീസുകളെ വിടാതെ ആര്‍എസ്എസ്; ‘ദ ഫാമിലി മാനും ദേശവിരുദ്ധം’
‘നെറ്റ്ഫ്‌ളിക്‌സില്‍ ഹിന്ദു ഫോബിയ’, സേക്രഡ് ഗെയിംസും,ലൈലയും,ഘൗളും മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ശിവസേനാ നേതാവിന്റെ പരാതി 

നെറ്റ്ഫ്‌ളിക്‌സ് സീരീസുകള്‍ ഹിന്ദുക്കളെയും ഇന്ത്യയെയും ലോകത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയുമായി ശിവസേന നേതാവ് മുന്‍പ് രംഗത്തെത്തിയിരുന്നു. സേക്രഡ് ഗെയിംസ് ദേശവിരുദ്ധമാണെന്ന് അകാലിദള്‍ നേതാവും ആരോപിച്ചിരുന്നു.

ഗോ ഗോവ ഗോണ്‍, ഷോര്‍ ഇന്‍ ദ സിറ്റി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാജ്, ഡികെ എന്നിവരാണ് ദ ഫാമിലി മാന്‍് സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള സീരീസില്‍ മലയാളി താരം നീരജ് മാധവ്, പ്രിയാമണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സീരീസുകളെ വിടാതെ ആര്‍എസ്എസ്; ‘ദ ഫാമിലി മാനും ദേശവിരുദ്ധം’
മനോജ് ബാജ്‌പേയിക്കൊപ്പം പ്രിയാമണിയും നീരജ് മാധവും ബോളിവുഡില്‍; ആമസോണ്‍ വെബ് സീരീസ് ‘ദ ഫാമിലി മാന്‍’

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെയും ഹിന്ദു തീവ്രവാദത്തിനെതിരെയെല്ലാം ശക്തമായ വിമര്‍ശനമുന്നയിക്കുന്നതായിരുന്നു സേക്രഡ് ഗെയിംസിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ടാം സീസണ്‍. ആര്യവര്‍ത്ത എന്ന സാങ്കല്‍പ്പിക രാജ്യത്തില്‍ ഭരണകൂടം ആളുകള്‍ക്ക് മേല്‍ പ്രാകൃതമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും മനുഷ്യരെ വിവേചനപൂര്‍വ്വം തരംതിരിച്ചു ഭരിക്കാന്‍ ശ്രമിക്കുന്നതുമെല്ലാമായിരുന്നു ദീപ മേഹ്ത സംവിധാനം ചെയ്ത ലെയ്ല.

‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

logo
The Cue
www.thecue.in