Watchlist: Charulata(1964)| Satyajit Ray | Soumitra Chatterjee |Madhabi Mukherjee
1964 -ൽ പുറത്തിറങ്ങിയ ചാരുലത. സത്യജിത് റേയുടെ ചാരുലത. രബീന്ദ്രനാഥ് ഠാക്കൂറിന്റെ നഷ്ട് നിർഹ് എന്ന കഥയെ അവലംബമാക്കി റേ ഒരുക്കിയ ചിത്രം പുറത്തിറങ്ങി അൻപത്തിയൊമ്പത് വർഷങ്ങൾക്ക് ശേഷവും ഇന്നും അതേ ചാരുതയോടെ നിലനിൽക്കുന്നു. നവോത്ഥാനകാലത്തെ ബംഗാളിൽ ചാരുവിനെ കൊണ്ട് വച്ച്, അന്നത്തെ ഒരു സ്ത്രീ അനുഭവിച്ചിരുന്ന വിഷയങ്ങൾ ചിത്രം, സറ്റിലായി ചർച്ച ചെയ്തു പോകുന്നുണ്ട്. വായനയിലും എഴുത്തിലും സംഗീതത്തിലും മറ്റു പല കലകളിലും തല്പരയായിരുന്ന ചാരു വീട്ടിൽ മാത്രം അകപ്പെട്ട് ജീവിക്കേ അവൾക്ക് കിട്ടിയ തുരുത്താണ് അമോൽ. ഇന്നിലേക്ക് പറിച്ചു നടുമ്പോഴും അർഥം ലഭിക്കുന്ന കലാസൃഷ്ടിയാണ് ചാരുലത. മലയാളിക്ക് അപരിചിതമെങ്കിലും പരിചിതമാണ് ബംഗാളും കൊൽക്കത്തയും. ബംഗാളിനെ അറിയാതൊരാൾക്ക് ചാരുവിനെ ,മനസ്സിലാക്കാൻ കഴിയില്ലെന്ന് റേ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ബംഗാളും കേരളവും തമ്മിൽ അത്ര ദൂരമില്ലാത് കൊണ്ട്, ചാരുവിനെ മനസ്സിലാക്കാൻ മലയാളിക്ക് കഴിയും.