സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളാ വിഷന്‍ സംപ്രേഷണം ചെയ്ത ഇന്‍ തണ്ടര്‍ ലൈറ്റ്‌നിംഗ് ആന്‍ഡ് റെയിന്‍ ആണ് മികച്ച ഡോക്യുമെന്ററി. ട്വന്റി ഫോര്‍ ന്യൂസിലെ അനൂജയും മാതൃഭൂമി ന്യൂസിലെ ആര്യ പിയുമാണ് മികച്ച വാര്‍ത്താ അവതാരകര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടത്. മികച്ച അഭിമുഖത്തിന് ട്വന്റി ഫോറിലെ ഡോ. അരുണ്‍കുമാറും, ഗോപീകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ കോടതി എന്ന പരിപാടിയുടെ അവതരണത്തിനാണ് ഡോ. അരുണ്‍ കുമാറിന് അവാര്‍ഡ്. കറന്റ് അഫയേഴ്‌സ് വിഭാഗത്തില്‍ മികച്ച പ്രോഗ്രാമുകളായി അമൃതാ ടിവിയിലെ ഞാനാണ് സ്ത്രീ, ഷാനി പ്രഭാകരന്‍ അവതരിപ്പിക്കുന്ന പറയാതെ വയ്യ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലെ കെ.പി റഷീദ് മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള അവാര്‍ഡ് സ്വന്തമാക്കി. കരിമണല്‍ റിപ്പബ്ലിക്- ആലപ്പാടിന്റെ സമരവും ജീവിതവും എന്ന പ്രോഗ്രാമിനാണ് പുരസ്‌കാരം. എഡ്യുക്കേഷണല്‍ പ്രോഗ്രാം വിഭാഗത്തില്‍ മികച്ച അവതാരകരായി കൗമുദി ടിവിയിലെ വി.എസ് രാജേഷും(സ്‌ട്രെയിറ്റ് ലൈന്‍) കൈരളി ന്യൂസിലെ ബിജു മുത്തത്തിയും(കേരളാ എക്‌സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വാര്‍ത്തേതര വിഭാഗത്തില്‍ വാവ സുരേഷ് ആണ് മികച്ച അവതാരകന്‍. കൗമുദി ടിവിയിലെ സ്‌നേക്ക് മാസ്റ്റര്‍ എന്ന പ്രോഗ്രാമിനാണ് പുരസ്‌കാരം.
പുരസ്‌കാരങ്ങളും ജേതാക്കളും
കഥേതര വിഭാഗം
1. മികച്ച ഡോക്യുമെന്ററി (ജനറല്‍) : In Thunder Lightning and Rain (കേരളാ വിഷന്‍)
സംവിധാനം : ഡോ.രാജേഷ് ജയിംസ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : 1. ഡോ. എസ്. പ്രീയ
2. കെ.സി.എബ്രഹാം
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
2. മികച്ച ഡോക്യുമെന്ററി : 1. ഒരു തുരുത്തിന്റെ ആത്മകഥ
(സയന്‍സ് & എന്‍വിയോണ്‍മെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്)
2. ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്)
സംവിധാനം : 1. നിശാന്ത്.എം.വി.,
2. ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍
(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിര്‍മ്മാണം : 1. ഏഷ്യനെറ്റ് ന്യൂസ്,
2. ഫാം ഇന്‍ഫമേഷന്‍ ബ്യൂറോ
(7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
3. മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) : 1. വേനലില്‍ പെയ്ത ചാറ്റുമഴ
2. ജീവനുള്ള സ്വപ്നങ്ങള്‍
(സെന്‍സേര്‍ഡ് പ്രോഗ്രാമുകള്)
സംവിധാനം : 1. ആര്‍.എസ്. പ്രദീപ്
2. ഋത്വിക് ബൈജു ചന്ദ്രന്‍ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിര്‍മ്മാണം : 1. കെ.ദിലീപ് കുമാര്‍,
2. ഋത്വിക് ബൈജു ചന്ദ്രന്‍ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
4. മികച്ച ഡോക്യുമെന്ററി (വിമന്‍ & ചില്‍ഡ്രന്‍) : അട്ടപ്പാടിയിലെ അമ്മമാര്‍ (മീഡിയാ വണ്‍)
സംവിധാനം : സോഫിയാ ബിന്ദ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : മീഡിയാ വണ്‍ ടി.വി.
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
5. മികച്ച എഡ്യുക്കേഷണല്‍ പ്രോഗ്രാം : പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്)
സംവിധാനം : ഷിലെറ്റ് സിജോ
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : ഏഷ്യനെറ്റ് ന്യൂസ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
6. മികച്ച ആങ്കര്‍ (എഡ്യുക്കേഷണല്‍ പ്രോഗ്രാം) : 1. വി.എസ്. രാജേഷ്
2. ബിജു മുത്തത്തി
(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടികള്‍ : 1. Straight Line (കൗമുദി ടി.വി)
2. നിഴല്‍ ജീവിതം (കൈരളി ന്യൂസ്)
7. മികച്ച സംവിധായകന്‍ (ഡോക്യുമെന്ററി) : സജീദ് നടുത്തൊടി
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : അന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകള്‍ (സ്വയംപ്രഭ ഡി.റ്റി.എച്ച്. ചാനല്‍)
8. മികച്ച ന്യൂസ് ക്യാമറാമാന്‍ : ജിബിന്‍ ജോസ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : In Thunder Lightning and Rain
(കേരളവിഷന്‍ സാറ്റലൈറ്റ് ചാനല്‍)
9. മികച്ച വാര്‍ത്താവതാരക : 1. ആര്യ.പി (മാതൃഭൂമി ന്യൂസ്)
2. അനുജ (24 ന്യൂസ്)
(7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി : വിവിധ വാര്‍ത്താ ബുള്ളറ്റിനുകള്‍
10. മികച്ച കോമ്പിയറര്‍/ആങ്കര്‍ (വാര്‍ത്തേതര പരിപാടി) : സുരേഷ്. ബി (വാവ സുരേഷ്)
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സ്‌നേക്ക് മാസ്റ്റര്‍ (കൗമുദി ടി.വി)
11. മികച്ച കമന്റേറ്റര്‍ (Out of Vision) : സജീ ദേവി.എസ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പും)
പരിപാടി : ഞാന്‍ ഗൗരി(ദൂരദര്‍ശന്‍ മലയാളം)
12. മികച്ച ആങ്കര്‍/ഇന്റര്‍വ്യൂ വര്‍ (കറന്റ് അഫയേഴ്‌സ്) : 1. ഡോ. കെ. അരുണ്‍ കുമാര്‍ 2. കെ.ആര്. ഗോപീകൃഷ്ണന്‍
(5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
പരിപാടി : 1. ജനകീയ കോടതി (24 ന്യൂസ്)
2. 360 (24 ന്യൂസ്)
13. മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് : കെ.പി. റഷീദ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : കരിമണല്‍ റിപ്പബ്ലിക്
(ആലപ്പാടിന്റെ സമരവും ജീവിതവും)
(ഏഷ്യാനെറ്റ് ന്യൂസ്)
14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്‌സ്):
1. ഞാനാണ് സ്ത്രീ (അമൃത ടി.വി)
2. പറയാതെ വയ്യ
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
നിര്‍മ്മാണം : 1. കോഡക്‌സ് മീഡിയ
2. മനോരമ ന്യൂസ്
15. മികച്ച കുട്ടികളുടെ പരിപാടി : അനന്തപുരിയുടെ തിരുശേഷിപ്പുകള്‍
സംവിധാനം : ബീനാ കലാം
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : കൈറ്റ് വിക്ടേഴ്‌സ്,
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പ്രത്യേക ജൂറി പരാമര്‍ശം
1. ഡോക്യുമെന്ററി (ബയോഗ്രഫി)
പരിപാടി : ഇനിയും വായിച്ചു തീരാതെ (കേരളാ വിഷന്‍)
സംവിധായകന്‍ : ദീപു തമ്പാന്‍
(ശില്പവും പ്രശസ്തി പത്രവും)
നിര്‍മ്മാതാവ് : മഞ്ജുഷ സുധാദേവി
(ശില്പവും പ്രശസ്തി പത്രവും)
ജൂറി ചെയര്‍മാന്‍ ഡോക്യുമെന്ററി സംവിധായകനും നിരൂപകനുമായ ഒ.കെ ജോണിയായിരുന്നു. കഥേതര വിഭാഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍.കെ രവീന്ദ്രന്‍, സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിന്‍, സംവിധായകന്‍ പ്രദീപ് നായര്‍, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.