ഓണം സിനിമകളില്‍ ഒന്നാമത് കിലോമീറ്റേഴ്‌സ്, ഉത്രാടത്തിനും തിരുവോണത്തിനും റേറ്റിംഗില്‍ നമ്പര്‍ വണ്‍ എന്ന് ഫ്‌ളവേഴ്‌സ്

ഓണം സിനിമകളില്‍ ഒന്നാമത് കിലോമീറ്റേഴ്‌സ്, ഉത്രാടത്തിനും തിരുവോണത്തിനും റേറ്റിംഗില്‍ നമ്പര്‍ വണ്‍ എന്ന് ഫ്‌ളവേഴ്‌സ്
Published on

കൊവിഡ് പ്രതിസന്ധി മൂലം അഞ്ച് മാസത്തിലേറെയായി തിയറ്ററുകള്‍ അടഞ്ഞുകിടന്നപ്പോള്‍ ചാനലുകളിലും ഒടിടി റിലീസുകളിലുമായിരുന്നു സിനിമാ പ്രേമികളുടെ ഓണം. ഏഷ്യാനെറ്റ് ഓണ നാളില്‍ ടൊവിനോ തോമസ് നായകനായ കിലോമിറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് പ്രിമിയര്‍ ചെയ്തിരുന്നു. ബാര്‍ക്ക് റേറ്റിംഗ് പ്രകാരം 74 ലക്ഷം റീച്ചും 8.11 ലക്ഷം ഇംപ്രഷന്‍സും സിനിമക്ക് ലഭിച്ചതായി ചാനല്‍ അവകാശപ്പെടുന്നു. ഓണസിനിമകളില്‍ ഒന്നാമത് ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണെന്നും ഏഷ്യാനെറ്റ്.

ഉത്രാടം ദിനത്തിലും തിരുവോണ നാളിലും മലയാളത്തില്‍ കാഴ്ചക്കാരില്‍ ഒന്നാമത് തങ്ങളാണെന്ന് ഫ്‌ളവേഴ്‌സ് അവകാശപ്പെടുന്നു. ഓഗസ്റ്റ് 29 മുതല്‍ സെപ്തംബര്‍ നാല് വരെയുള്ള ആഴ്ചയിലെ ബാര്‍ക് റേറ്റിംഗ് പ്രകാരം

വിപണിയില്‍ പ്രധാനമെന്ന് കരുതുന്നു 15 പ്ലസ് ഫിമെയില്‍, 30 പ്ലസ് ഫിമെയില്‍ വിഭാഗങ്ങളില്‍ ഏഷ്യാനെറ്റാണ് മുന്നില്‍. ടു പ്ലസ് ഓള്‍ എന്ന കാറ്റഗറിയില്‍ ഏഷ്യാനെറ്റ് 987.80 പോയിന്റും, ഫ്‌ളവേഴ്‌സ് ടിവി 569 പോയിന്റും, സൂര്യാ ടിവി മൂന്നാം സ്ഥാനത്ത് 389 പോയിന്റും നേടി നിലയുറപ്പിക്കുന്നു. മഴവില്‍ മനോരമ നാലാം സ്ഥാനത്തും, സീ കേരളം അഞ്ചാം സ്ഥാനത്തുമാണ്. ഏഷ്യാനെറ്റ് മുവീസ് ആറും, കൈരളി ടിവി ഏഴും സ്ഥാനങ്ങളില്‍.

ഓണം സീസണ്‍ ഉള്‍പ്പെട്ട ആഴ്ചയില്‍ വീക്ക്‌ലി ഇംപ്രഷന്‍സ് പരിഗണിച്ചാല്‍ ഏഷ്യാനെറ്റ് 30,9872 ഇംപ്രഷന്‍സും, രണ്ടാം സ്ഥാനത്തുള്ള ഫ്‌ളവേഴ്‌സ് 178585 ഇംപ്രഷന്‍സും നേടിയിട്ടുണ്ട്. നേരത്തെ സൂര്യാ ടിവിയെ പിന്നിലാക്കി മഴവില്‍ മനോരമ രണ്ടാം സ്ഥാനത്തും മൂന്നിലുമായി നിലയുറപ്പിച്ചിരുന്നു. മഴവില്‍ മനോരമയും സൂര്യാ ടിവിയും ഓണം പ്രിമിയറുമായി മത്സരിച്ചപ്പോള്‍ പ്രോഗ്രാമുകളിലൂടെയാണ് ഫ്‌ളവേഴ്‌സ് ടിവി രണ്ടാം സ്ഥാനത്തെത്തിയത്.

ഓണം സിനിമകളില്‍ ഒന്നാമത് കിലോമീറ്റേഴ്‌സ്, ഉത്രാടത്തിനും തിരുവോണത്തിനും റേറ്റിംഗില്‍ നമ്പര്‍ വണ്‍ എന്ന് ഫ്‌ളവേഴ്‌സ്
റേറ്റിംഗില്‍ ഏഷ്യാനെറ്റും ട്വന്റിഫോറും കടുത്ത മത്സരത്തില്‍, ന്യൂസ് 18നെ പിന്നിലാക്കി കൈരളിയുടെ മുന്നേറ്റം; കഴിഞ്ഞ ആഴ്ചയിലെ കണക്ക്

ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് മിനി സ്‌ക്രീനിലൂടെ ആദ്യമായി പ്രീമിയറിനൊരുങ്ങുന്ന ഓണച്ചിത്രം കൂടിയായിരുന്നു. ജയസൂര്യ മുഖ്യകഥാപാത്രമായി എത്തുന്ന 'സൂഫിയും സുജാതയും', ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കണ്ണും കണ്ണും കൊള്ളയടിതാള്‍', 'പെട്രോമാസ്', 'കപ്പേള', 'പൊന്മകള്‍ വന്താല്‍', 'പെന്‍ഗിന്‍' എന്നീ ചിത്രങ്ങളുടെ പ്രീമിയര്‍ ഷോ കൂടാതെ 'ഫോറന്‍സിക്', 'ഗീതാഗോവിന്ദം', 'ട്രാന്‍സ്' എന്നിവയും ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു. മോഹന്‍ലാല്‍ നയിക്കുന്ന 'ലാലോണം നല്ലോണം' ആയിരുന്നു ഏഷ്യാനെറ്റ് ഓണം സ്‌പെഷ്യല്‍ പ്രോഗ്രാം. മോഹന്‍ലാല്‍ രാവണനും വിഭീഷണനും കുംഭകര്‍ണനുമായി വേഷമിടുന്ന 'ലങ്കാലക്ഷ്മി എന്ന നാടകം, പ്രശസ്ത മെന്റലിസ്‌റ് ആദിയും മോഹന്‍ലാലും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചാറ്റ് ഷോ, പ്രശസ്തഗായകരായ സിതാര, സച്ചിന്‍ വാരിയര്‍, നജിം അര്‍ഷാദ്, നേഹ വേണുഗോപാല്‍, നിഷാദ്, രേഷ്മ എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും, ആര്യ ദയാലും പ്രയാഗ മാര്‍ട്ടിനും ഒന്നിക്കുന്ന 'അന്താക്ഷരി', മോഹന്‍ലാല്‍, ഹണി റോസ്, പ്രയാഗ മാര്‍ട്ടിന്‍, അനുശ്രീ, ദുര്‍ഗ, നിഖില വിമല്‍, രചന നാരായണന്‍കുട്ടി എന്നിവര്‍ ഒന്നിക്കുന്ന നൃത്തപരിപാടി, വള്ളപ്പാട്ട്, വള്ളസദ്യ, എന്നിവ ചേര്‍ന്നതാണ് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'ലാലോണം നല്ലോണം'.

ജനപ്രിയ പരിപാടിയായ ഫ്ളവേഴ്സ് 'ടോപ് സിംഗര്‍' ഗ്രാന്‍ഡ് ഫിനാലെ 31നും സീരിയല്‍ മിമിക്രി താരങ്ങള്‍ പങ്കെടുക്കുന്ന ഫ്‌ലവേഴ്‌സ് 'സ്റ്റാര്‍ മാജിക്കി'ന്റെ ഓണം സ്‌പെഷ്യല്‍ എപ്പിസോഡില്‍ കുഞ്ചാക്കോ ബോബന്‍ അതിഥിയായതുമായിരുന്നു ഫ്‌ളവേഴ്‌സിന്റെ ഓണം ഹൈലൈറ്റ്.

പൃഥ്വിരാജ് സ്പെഷ്യൽ പ്രോ​ഗ്രാം 'മധുരപ്പതിനെട്ടിൽ പൃഥ്വി', 'ഓണമാമാങ്കം' ഓണം സ്പെഷ്യൽ പാചക പരിപാടി 'സിഗിംഗ്‌ ഷെഫ്', 'രുചിയാത്ര', കോമഡി പ്രോ​ഗ്രാം 'ജോൺ ജാഫർ ജനാർദ്ദനൻ',എന്നിവയാണ് സൂര്യ ടിവി ഓണപ്പരിപാടികൾ.ദുൽഖർ ചിത്രം 'വരനെ ആവശ്യമുണ്ട്', പൃഥ്വിരാജ്, ബിജു മേനോൻ ചിത്രം 'അയ്യപ്പനും കോശിയും' എന്നിവയാണ് സൂര്യ ടിവിയുടെ ഓണച്ചിത്രങ്ങൾ.

ഓണം സിനിമകളില്‍ ഒന്നാമത് കിലോമീറ്റേഴ്‌സ്, ഉത്രാടത്തിനും തിരുവോണത്തിനും റേറ്റിംഗില്‍ നമ്പര്‍ വണ്‍ എന്ന് ഫ്‌ളവേഴ്‌സ്
അല്‍ഫോണ്‍സ് പുത്രനെതിരെ വികെ പ്രകാശ്, 'സ്വന്തം മേഖലയോടുള്ള അനാദരവ്, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു'

Related Stories

No stories found.
logo
The Cue
www.thecue.in