കെ മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മേധാവി

കെ മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മേധാവി

Published on

സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ തലപ്പത്തേക്ക് കെ മാധവന്‍. സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നിയുടെ ഇന്ത്യയുടെ കണ്‍ട്രി മാനേജര്‍ ചുമതലയാണ് കെ മാധവന് ലഭിച്ചത്. 2020 ജനുവരി ആദ്യം മാധവന്‍ ചുമതലയേറ്റെടുക്കും. നിലവില്‍ സ്റ്റാര്‍ ഇന്ത്യയുടെ സൗത്ത് ബിസിനസ് മാനേജിംഗ് ഡയറക്ടറാണ് മാധവന്‍. സഞ്ജയ് ഗുപ്ത രാജിവച്ച ഒഴിവിലേക്കാണ് നിയമനം ഉണ്ടായിരിക്കുന്നത്. ഗൂഗിള്‍ ഇന്ത്യയുടെ കണ്‍ട്രി മാനേജര്‍, വൈസ് പ്രസിഡന്റ് ചുമതല ഏറ്റെടുക്കാനാണ് സഞ്ജയ് ഗുപ്ത സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി വിട്ടത്.

റുപ്പര്‍ട്ട് മര്‍ഡോക്കിന് കീഴിലുള്ള ട്വന്റീത് സെഞ്ച്വറി ഫോക്്സിന്റെ ഭൂരിഭാഗം ഓഹരികളും രണ്ട് വര്‍ഷം മുമ്പാണ് വാള്‍ട് ഡിസ്‌നി വാങ്ങിയത്. ജൂണ്‍ 2018ലായിരുന്നു 5240 കോടിയുടെ ഏറ്റെടുക്കല്‍. ഫോക്‌സ് സ്റ്റാറിന്റെ ഫിലിം സ്റ്റുഡിയോ, ടെലിവിഷന്‍ ബിസിനസ്, ജനപ്രിയ വിനോദ പരിപാടികള്‍, നാഷനല്‍ ജിയോഗ്രഫിക്, സ്റ്റാര്‍ ഇന്ത്യ, ഹോട്ട് സ്റ്റാര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, എന്നിവ നിലവില്‍ ഡിസ്‌നിയുടെ ഉടമസ്ഥതയിലാണ്. സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ ഇന്ത്യയില്‍ എട്ട് ഭാഷകളിലായി ഏഷ്യാനെറ്റ്, സ്റ്റാര്‍ വിജയ് ഉള്‍പ്പെടെ 69 ടിവി ചാനലുകള്‍ ഉണ്ട്.

കെ മാധവന്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മേധാവി
പൃഥ്വിരാജ് സുകുമാരന്‍ അഭിമുഖം: നമ്മുക്ക് ഒന്നൂടെ മമ്മൂക്കയുടെ അടുത്തേക്ക് പോകാമെന്ന് പറഞ്ഞു

ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജിംഗ് ഡയറക്ടറായിരുന്നു കെ മാധവന്‍.

logo
The Cue
www.thecue.in