വ്യക്തിഹത്യയും സ്ത്രീവിരുദ്ധ ട്രോളുകളും, സൈബര്‍ സെല്ലില്‍ വിശ്വാസമുണ്ടെന്ന് ബിഗ് ബോസ് താരം ആര്യ
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് സീസണ്‍ ടു റിയാലിറ്റി ഷോ കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത വനിതാ മത്സരാര്‍ത്ഥികള്‍ക്കെതിരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധതയും വംശീയതയും നിറഞ്ഞ സൈബര്‍ ആക്രമണമുണ്ടായിരുന്നത്. നേരത്തെ മല്‍സരാര്‍ത്ഥികളായ മഞ്ജു പത്രോസും, ജസ്ല മാടശേരിയും തങ്ങള്‍ക്കെതിരായ സൈബര്‍ ബുള്ളിയിംഗിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സിനിമാ ടെലിവിഷന്‍ താരമായ ആര്യയാണ് സൈബര്‍ സെല്ലില്‍ വിശ്വാസമുണ്ടെന്ന പോസ്റ്റുമായി ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.
ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ഡോ. രജിത്കുമാറിനെ അനുകൂലിക്കുന്നവരാണ് തുടക്കം മുതല്‍ ആര്യ, മഞ്ജു പത്രോസ്, വീണാ നായര്‍, ജസ്ല മാടശേരി, ഫുക്രു എന്നിവര്‍ക്കെിരെ വ്യക്തിഹത്യാ സ്വഭാവത്തിലുള്ള ട്രോളുകളും ആക്രമണവുമായി രംഗത്തുണ്ടായിരുന്നത്. രജിത് ആര്‍മി, ഡിആര്‍കെ ഫാന്‍സ് തുടങ്ങിയ ഗ്രൂപ്പുകളും ആര്യക്കെതിരെ രംഗത്ത് വന്നിരുന്നു.
മോശം കമന്റുകളും സ്്ക്രീന്‍ ഷോട്ടുകളും സൈബര്‍ സെല്ലിന് സമര്‍പ്പിക്കുമെന്നും ഫേക്ക് ഐഡി വഴിയുള്ള ആക്രമണത്തിനെതിരെ പരാതി നല്‍കുമെന്നും ആര്യ ബിഗ് ബോസ്സില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ അവരുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്‍ താക്കീതായി അറിയിച്ചിരുന്നു. കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബിഗ് ബോസ് ഷോ അവസാനിപ്പിച്ചതിന് പിന്നാലെയും ആര്യയെ പരിഹസിക്കുന്ന ട്രോളുകളും സ്ത്രീവിരുദ്ധ പോസ്റ്റുകളും ഉണ്ടായിരുന്നു. സംസ്ഥാനത്തെ സൈബര്‍ സെല്‍ ശക്തമാണ്, അവരില്‍ വിശ്വാസമുണ്ട് എന്ന ആര്യയുടെ പോസ്റ്റിന് താഴെയും നിരവധി പേര്‍ വെല്ലുവിളിക്കുന്ന കമന്റുകളുമായി എത്തുന്നുണ്ട. ആര്യയെ രാജവെമ്പാലയെന്നും ആര്യവെമ്പാലയെന്നും പരിഹസിച്ചും ഏഷ്യാനെറ്റിനെ ആര്യാനെറ്റ് എന്ന് അധിക്ഷേപിച്ചുമാണ് കമന്റുകള്‍.
മോഹന്‍ലാലിനെയും സഹമല്‍സരാര്‍ത്ഥികളെയും അധിക്ഷേപിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്ന രജിത് കുമാറിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഷ്യാനെറ്റിലെ ബഡായി ബ്ംഗ്ലാവ് എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് ആര്യ.