ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബിഗ് ബോസ് മലയാളം ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ തമിഴ് പൊലീസ് ഉത്തരവ്. ചെന്നൈ ചെംബരവബക്കം ഇ.വി.പി സിറ്റിയിലുള്ള ബിഹ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോയും തമിഴ്‌നാട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിഗ് ബോസ് സെറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന ലോക്ക് ഡൗണ്‍ നിര്‍ദേശം ബിഗ് ബോസ് ടീം ലംഘിച്ചെന്നാണ് പരാതി. തമിഴ് നാട് റവന്യുവകുപ്പിലെ തിരുവള്ളുവര്‍ ഡിവിഷനിലുള്ളവര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റി.
100 എപ്പിസോഡുകളില്‍ ഗ്രാന്റ് ഫിനാലേയിലേക്ക് എത്തുന്ന ബിഗ് ബോസ് 95 എപ്പിസോഡാണ് ഇതുവരെ ചിത്രീകരിച്ചത്. മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സൂപ്പര്‍താരം മോഹന്‍ലാലാണ് ബിഗ് ബോസ് മൂന്ന് സീസണിലെയും അവതാരകന്‍. ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലുമായാണ് സംപ്രേഷണം. ബിഗ് ബോസ് കഴിഞ്ഞ സീസണും കൊവിഡിനെ തുടര്‍ന്ന് പകുതിയില്‍ അവസാനിപ്പിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞാല്‍ ബിഗ് ബോസ് ഈ സീസണ്‍ തുടരുമെന്നാണ് ഏഷ്യാനെറ്റ് അധികൃതരുടെ വിശദീകരണം.
നൂറ് ദിവസം ഫിലിം സിറ്റിയിലെ ബിഗ് ബോസ് വീട്ടില്‍ താമസിച്ച് വിവിധ മത്സരങ്ങളിലൂടെയും വോട്ടിംഗിലൂടെയും ഒന്നാമതെത്തുന്നയാളാണ് ടൈറ്റില്‍ വിന്നര്‍. ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാവും ഷോയില്‍ അവതാരകന്‍ മോഹന്‍ലാലിന്റെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടാവുക. ഓരോ വാരാന്ത്യത്തിലും മത്സരാര്‍ഥികളില്‍ ഓരോരുത്തര്‍ വീതം പുറത്താവുകയും (elemination) ചെയ്യും. എലിമിനേഷന്‍ പൂര്‍ണമായും പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രതികൂല സാഹചര്യവും മറ്റ് മത്സരാര്‍ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുമെല്ലാം നേരിട്ട് ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്ന ഒരേയൊരാള്‍ ആയിരിക്കും അന്തിമ വിജയി.
ഡിസ്‌നി സ്റ്റാര്‍ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ഭാഷാ ചാനലുകളാണ് ഇന്ത്യയില്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. മലയാളം ആദ്യ സീസണ്‍ മുംബൈയിലായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലേക്ക് മാറി.
17 മത്സരാര്‍ത്ഥികളാണ് രണ്ടാം സീസണില്‍ ഉണ്ടായിരുന്നത്. പിന്നീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചില മല്‍സരാര്‍ത്ഥികളുമെത്തി. പരിചിതരോ അപരിചിതരോ ആയ മത്സരാര്‍ഥികള്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ 100 ദിവസം ഒരു വീട്ടില്‍ കഴിയുക എന്നതാണ് ബിഗ് ബോസ് മുന്നോട്ടുവെക്കുന്ന ചാലഞ്ച്. മത്സരാര്‍ഥികളുടെ ഓരോ നീക്കവും ക്യാമറകളില്‍ പകര്‍ത്തപ്പെടും. ബിഗ് ബോസ് ഹൗസിനുള്ളില്‍ 60 ക്യാമറകളാണ് പല ആംഗിളുകളില്‍ സ്ഥാപിക്കപ്പെടുക. ബാത്ത്റൂം ഒഴികെയുള്ള സ്ഥലങ്ങളിലെല്ലാം കാമറകള്‍ ഉണ്ടാവും. 24 മണിക്കൂറും ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കും