ബിഗ് ബോസ് സീസണ്‍ ത്രീ ആരാകും വിജയി? ടൈറ്റില്‍ വിന്നറെ പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം

ബിഗ് ബോസ് സീസണ്‍ ത്രീ ആരാകും വിജയി?
ടൈറ്റില്‍ വിന്നറെ പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം
Published on

കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ചിത്രീകരണം തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. മത്സരാര്‍ത്ഥികളെ ഇവിപി സ്റ്റുഡിയോയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അവശേഷിച്ചിരിക്കുന്ന മത്സരാര്‍ത്ഥികളില്‍ നിന്ന് വിജയിയെ തീരുമാനിക്കാന്‍ ബിഗ് ബോസ് ടീം തീരുമാനിച്ചു. പ്രേക്ഷകരുടെ വോട്ടിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. നിലവിൽ ശേഷിക്കുന്ന എട്ട് മത്സരാർത്ഥികളുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി പ്രേക്ഷകരാകും വിജയിയെ കണ്ടെത്തുക.

പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാകും വിജയിയെ കണ്ടെത്തുന്നത്. മെയ് 24 തിങ്കളാഴ്ച രാത്രി 11മണി മുതൽ 29 ശനിയാഴ്ച 11 മണിവരെ വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഹോട്സ്റ്റാറിലൂടെ ആണ് പ്രിയ മത്സരാർത്ഥികൾക്കായി പ്രേക്ഷകർ വോട്ട് ചെയ്യേണ്ടത്. ഏറ്റവും കൂടുതൽ വോട്ട് നേടുന്നവരാകും ബിഗ് ബോസ് സീസൺ 3ലെ വിജയി.

ലോക്ക് ഡൗണ്‍ മൂലം ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും പ്രതിസന്ധി അവസാനിച്ചാല്‍ ഉടന്‍ പുനരാരംഭിക്കുമെന്നും ഏഷ്യാനെറ്റ് മേയ് 21ന് അറിയിച്ചിരുന്നു. എന്നാല്‍ തമിഴ് നാട് റവന്യൂ വകുപ്പും പൊലീസും സ്റ്റുഡിയോ സീല്‍ ചെയ്തതിന് പിന്നാലെ മത്സരാര്‍ത്ഥികളെ തിങ്കളാഴ്ച നാട്ടിലേക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 95 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഗ് ബോസ് സീസണ്‍ ത്രീ നിര്‍ത്തിവെച്ചത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഷോ രണ്ടാഴ്ച കൂടി നീട്ടിയിരുന്നു.

ബിഗ് ബോസ് സീസണ്‍ ത്രീ ആരാകും വിജയി?
ടൈറ്റില്‍ വിന്നറെ പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം
ബിഗ് ബോസ് സ്റ്റുഡിയോ പൂട്ടി സീല്‍ ചെയ്തു,തമിഴ്‌നാട് പൊലീസും റവന്യുവകുപ്പും നടത്തിയ നീക്കം; ഷോ നിര്‍ത്തിവച്ചു

95ാം എപ്പിസോഡില്‍ അവശേഷിക്കുന്ന മണിക്കുട്ടന്‍. ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതുമന്ത്ര, സായ് വിഷ്ണു, നോബി, റംസാന്‍, കിടിലം ഫിറോസ് എന്നിവരില്‍ നിന്ന് ബിഗ് ബോസ് ടൈറ്റില്‍ വിന്നറെ പ്രേക്ഷകര്‍ക്ക് വോട്ടിംഗിലൂടെ തീരുമാനിക്കാനാകും. സാബുമോന്‍ അബ്ദുസമദ് ആയിരുന്നു ബിഗ് ബോസ് സീസണ്‍ വണ്ണിലെ വിജയി. ബിഗ് ബോസ് രണ്ടാം സീസണും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിയിരുന്നു.

മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സൂപ്പര്‍താരം മോഹന്‍ലാലാണ് ബിഗ് ബോസ് മൂന്ന് സീസണിലെയും അവതാരകന്‍. ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലുമായാണ് സംപ്രേഷണം. ബിഗ് ബോസ് കഴിഞ്ഞ സീസണും കൊവിഡിനെ തുടര്‍ന്ന് പകുതിയില്‍ അവസാനിപ്പിച്ചിരുന്നു.

നൂറ് ദിവസം ഫിലിം സിറ്റിയിലെ ബിഗ് ബോസ് വീട്ടില്‍ താമസിച്ച് വിവിധ മത്സരങ്ങളിലൂടെയും വോട്ടിംഗിലൂടെയും ഒന്നാമതെത്തുന്നയാളാണ് ടൈറ്റില്‍ വിന്നര്‍. ശനി, ഞായര്‍ എപ്പിസോഡുകളില്‍ മാത്രമാവും ഷോയില്‍ അവതാരകന്‍ മോഹന്‍ലാലിന്റെ നേരിട്ടുള്ള സാന്നിധ്യം ഉണ്ടാവുക. ഓരോ വാരാന്ത്യത്തിലും മത്സരാര്‍ഥികളില്‍ ഓരോരുത്തര്‍ വീതം പുറത്താവുകയും (elemination) ചെയ്യും. എലിമിനേഷന്‍ പൂര്‍ണമായും പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും. പ്രതികൂല സാഹചര്യവും മറ്റ് മത്സരാര്‍ഥികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുമെല്ലാം നേരിട്ട് ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കുന്ന ഒരേയൊരാള്‍ ആയിരിക്കും അന്തിമ വിജയി.

ഡിസ്‌നി സ്റ്റാര്‍ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ഭാഷാ ചാനലുകളാണ് ഇന്ത്യയില്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. മലയാളം ആദ്യ സീസണ്‍ മുംബൈയിലായിരുന്നു. രണ്ടാം സീസണ്‍ മുതല്‍ ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലേക്ക് മാറി.

ബിഗ് ബോസ് സീസണ്‍ ത്രീ ആരാകും വിജയി?
ടൈറ്റില്‍ വിന്നറെ പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം
ബിഗ് ബോസ് മലയാളം സീസൺ ത്രീ; പ്രതിഫലം ഉയർത്തി മോഹൻലാൽ

Related Stories

No stories found.
logo
The Cue
www.thecue.in