സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജന്‍ പുരസ്‌കാരം, നാരകങ്ങളുടെ ഉപമ മികച്ച ചെറുകഥ

സുഡാനി ഫ്രം നൈജീരിയക്ക് പത്മരാജന്‍ പുരസ്‌കാരം, നാരകങ്ങളുടെ ഉപമ മികച്ച ചെറുകഥ

Published on
Summary

ഇ സന്തോഷ് കുമാര്‍ എഴുതിയ നാരകങ്ങളുടെ ഉപമയാണ് മികച്ച ചെറുകഥ.

വിഖ്യാത ചലച്ചിത്രകാരന്‍ പി പത്മരാജന്റെ പേരിലുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയക്ക്. ഛായാഗ്രാഹകന്‍ സണ്ണി ജോസഫും,നിരൂപകന്‍ വിജയകൃഷ്ണനും സംവിധായകന്‍ സജിന്‍ ബാബുവും ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ 2018ല്‍ പുറത്തുവന്ന മികച്ച മലയാള ചിത്രമെന്ന നിലയ്ക്കാണ് സ്വീകരിക്കപ്പെട്ടത്. തിയറ്ററുകളില്‍ വലിയ സ്വീകരണം സ്വന്തമാക്കിയ സിനിമ ഇന്ത്യന്‍ പനോരമയിലും ബംഗ്ലാദേശിലെ ധാക്കാ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയുമാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. ഇ സന്തോഷ് കുമാര്‍ എഴുതിയ നാരകങ്ങളുടെ ഉപമയാണ് മികച്ച ചെറുകഥ.

Summary

മികച്ച നടന്‍, മികച്ച നവാഗത സംവിധായകന്‍, ജനപ്രിയ സിനിമ, തിരക്കഥ എന്നിങ്ങനെ നാല് സംസ്ഥാന അവാര്‍ഡുകള്‍ സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ജി അരവിന്ദന്‍ പുരസ്‌കാരവും, മോഹന്‍ രാഘവന്‍ പുരസ്‌കാരവും സുഡാനി ഫ്രം നൈജിരിയക്കാണ്.

സിനിമാ പാരഡിസോ ക്ലബ്ബ് സിനി അവാര്‍ഡ്‌സില്‍ മികച്ച ചിത്രത്തിന് ഉള്‍പ്പെടെ അഞ്ച് അവാര്‍ഡുകള്‍ സുഡാനി നേടിയിരുന്നു

മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന നൈജീരിയന്‍ സ്വദേശി സാമുവേലിന്റെയും ഫുട്‌ബോള്‍ ക്ലബ്ബ് മാനേജര്‍ മജീദിന്റെയും സൗഹൃദമാണ് സിനിമയുടെ പ്രമേയം. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചത്.

logo
The Cue
www.thecue.in