തലമുറകൾ തമ്മിലുള്ള തർക്കം, പരിഹാസം, ഹ്രസ്വചിത്രം 'സീറോ ഡ്രാമ'

തലമുറകൾ തമ്മിലുള്ള തർക്കം, പരിഹാസം,  ഹ്രസ്വചിത്രം 'സീറോ ഡ്രാമ'
Published on

പൊതു ഇടങ്ങളെക്കാൾ വ്യക്തികൾ അവരുടെ സ്വപ്നങ്ങളുടെ മേൽ കുടുംബത്തിനുള്ളിലും പരിഹസിക്കപ്പെടുന്ന ഒരു ജീവിതം ആസ്പദമാക്കി അനുപ്രിയ രാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് സീറോ ഡ്രാമ. ഒരു ഭാര്യയുടെയും ഭർത്താവിന്റെയും ഇടയിലേക്ക് കടന്ന് വരുന്ന അവരുടെ അടുത്ത ബന്ധുക്കൾ സ്വാർഥ താത്പര്യങ്ങൾക്ക് മേൽ അവരുടെ ജീവിതത്തിലേക്ക് എങ്ങനെ കടന്ന് കയറുന്നുവെന്നും. അത്തരം ഇടപെടലുകൾ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും ഷോർട്ട് ഫിലിം പറയാൻ ശ്രമിക്കുന്നു.

പൂർണമായും ഒരു ഫ്ലാറ്റിനുള്ളിലാണ് ഷോർട്ട്ഫിലിം അരങ്ങേറുന്നത്. സംവിധായകൻ ജിയോ ബേബി ഹ്രസ്വചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. മനു എസ് പിള്ളയും ഗായത്രി മനു പിള്ളയുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റീബ, റിക്സൺ തുടങ്ങിയ പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നു.

അനുപ്രിയ രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. ഛായഗ്രഹണം ഹരിശങ്കർ കെ ഡി, എഡിറ്റ് ഹരിഗോവിന്ദ്, സംഗീതം റോബി എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ അനന്തകൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ ജോഷുവ, ഗ്രാഫിക് ഡിസൈൻ ആദർശ്, പി ആർ ഒ ദിനേശ് എ എസ്

Related Stories

No stories found.
logo
The Cue
www.thecue.in