'ഒരു സ്വപ്‌നത്തിനുള്ളിലേക്ക് '; ഹ്രസ്വചിത്രം 'വുജാ ദേ' കാണാം

'ഒരു സ്വപ്‌നത്തിനുള്ളിലേക്ക് '; ഹ്രസ്വചിത്രം 'വുജാ ദേ' കാണാം
Published on

'വുജാ ദേ' എന്ന് കേട്ടാല്‍ പെട്ടെന്ന് എന്ത് എന്നൊരു ചോദ്യമായിരിക്കും തോന്നുക, പക്ഷേ അതൊന്നു ശ്രദ്ധിച്ചു നോക്കുമ്പോഴാണ് അതിലൊളിച്ചിരിക്കുന്ന നമുക്ക് പരിചിതമായ മറ്റൊരു വാക്ക് തിരിച്ചറിയുക. അത് തീര്‍ച്ചയായും കൗതുകത്തിനൊപ്പം ചില ചോദ്യങ്ങള്‍ ഉയര്‍ത്തും, അത്തരത്തില്‍ ശ്രദ്ധ കൊടുക്കേണ്ട, ചിന്തിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു ഹ്രസ്വചിത്രമാണ് ജോബി വര്‍ഗീസ് സംവിധാനം ചെയ്ത 'വുജാ ദേ'.

രാജ്യത്തിനകത്തും പുറത്തുമായി നാല്‍പതോളം ഹ്രസ്വചിത്രമേളകളില്‍ പ്രദര്‍ശിച്ച ചിത്രം പറയുന്നത് പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയുടെ സ്വപ്‌നവും അതിനകത്ത് അവള്‍ പ്രതീക്ഷിക്കാതെ കടന്നെത്തിയ ഒരു അപരിചിതനുമായിട്ടുള്ള സംഭാഷണമാണ്. ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസിന്റെ പേരും നോവലുകളും സൂചകങ്ങളാകുന്ന ചിത്രം സ്വപ്‌നവും യാഥാര്‍ത്ഥ്യവും എല്ലാം ഒരു വരയ്ക്കപ്പുറവും ഇപ്പുറവുമെന്ന പോലെ പ്രേക്ഷകരെ ചിന്തയിലേക്ക് കടത്തിവിടുന്നു.

'ഒരു സ്വപ്‌നത്തിനുള്ളിലേക്ക് '; ഹ്രസ്വചിത്രം 'വുജാ ദേ' കാണാം
ലോക്ക് ഡൗണില്‍ മറക്കരുതാത്ത ചിലരുണ്ട്, ബാക്കിയാകുന്നവരെക്കുറിച്ചുള്ള 'ശേഷം' ഹ്രസ്വചിത്രം ദ ക്യു യൂട്യൂബ് ചാനലില്‍

സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ആതിര പട്ടേലാണ്. നടന്‍ ജിജോയ് പിആര്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം നിര്‍മിച്ചിരിക്കുന്നതും ജോബിയും ജിജോയും ചേര്‍ന്നാണ്. പതുക്കെ തുടങ്ങി, കൗതുകത്തോടെ പ്രേക്ഷകരെ കാണാന്‍ പ്രേരിപ്പിച്ച്, അവരുടെ ചിന്തകളിലേക്ക് കടന്നു ചെല്ലാന്‍ ചിത്രത്തിന് കഴിയുന്നു. അതിന് വഴിയൊരുക്കുന്നതാകട്ടെ നൗഷാദ് ഷെരീഫിന്റെ ക്യാമറയും, രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനുമാണ

'ഒരു സ്വപ്‌നത്തിനുള്ളിലേക്ക് '; ഹ്രസ്വചിത്രം 'വുജാ ദേ' കാണാം
അടുക്കുകയും അകലുകയും ചെയ്യുന്ന 'കടലിലേക്കുള്ള ദുരം' ; ഷോര്‍ട്ട്ഫിലിം 'ദ ക്യൂ' യൂട്യൂബ് ചാനലില്‍

Related Stories

No stories found.
logo
The Cue
www.thecue.in