സൈബർ ഇടങ്ങളിൽ ഒന്നിനും മറയില്ല, മുഖമില്ലാത്ത ഫേക്ക് ഐഡികളോട് 'തത്സമയം'; ഹ്രസ്വചിത്രം

സൈബർ ഇടങ്ങളിൽ ഒന്നിനും മറയില്ല, മുഖമില്ലാത്ത ഫേക്ക് ഐഡികളോട് 'തത്സമയം'; ഹ്രസ്വചിത്രം
Published on

മൃദുൽ ജോർജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'തത്സമയം' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. സൈബർ ഇടങ്ങളിൽ സുരക്ഷിതരെന്നു കരുതി, മറഞ്ഞിരുന്ന് വ്യക്തിഹത്യ നടത്തുന്ന ഫേക്ക് ഐഡികളോടാണ് ചിത്രത്തിന് പറയാനുളളത്. എന്നും ഒളിഞ്ഞിരിക്കാമെന്ന ധൈര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെയുളള ലൈംഗിക അധിക്ഷേപങ്ങൾ ഇക്കൂട്ടർ ശീലമാക്കുന്നത്. എന്നാൽ സൈബർ ഇടങ്ങളിൽ ഒന്നിനും മറയില്ലെന്നും ഇത്തരം ഹേക്ക് ഐഡികൾ ഉപയോ​ഗിക്കുന്നവരെ സൈ​ബർ സെല്ലിന്റെ സഹായത്തോടെ എളുപ്പം കണ്ടുപിടിക്കാനാകുമെന്നും ഓർമ്മിപ്പിക്കുകയാണ് 'തത്സമയം'.

സൈബർ ഇടങ്ങളിൽ ഒന്നിനും മറയില്ല, മുഖമില്ലാത്ത ഫേക്ക് ഐഡികളോട് 'തത്സമയം'; ഹ്രസ്വചിത്രം
സ്വാതന്ത്ര്യം ആരുടേത് ? അനുപമ പരമേശ്വരൻ നായികയാകുന്ന 'ഫ്രീഡം അറ്റ് മിഡ്‍നൈറ്റ്'

17 മിനിറ്റ് മാത്രം ദൈർഘ്യമുളള ചിത്രം പൂർണമായും മൊബൈൻ സ്ക്രീനിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. വാട്സപ്പ് ചാറ്റ് റൂമുകളും ഫേസ്ബുക് ലൈവുമാണ് സംഭാഷണങ്ങൾ നടക്കുന്ന പരിസരം. സൈബർ ഇടങ്ങൾ ദുരുപയോ​ഗം ചെയ്യുന്നവർക്ക് ബോധവത്ക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അവതരണം.

മലയാളത്തിലെ ഒരു പ്രമുഖ നടി ആദ്യമായി ഫേസ്ബുക് ലൈവിൽ എത്തുന്നതും ലൈവിൽ വന്ന ലൈംഗികച്ചുവയുളള കമന്റുകളോട് വേറിട്ട രീതിയിൽ പ്രതികരിക്കു‌‌ന്നതുമാണ് ഷോർട്ഫിലിമിന്റെ പ്രമേയം. നീതു സിറിയക്, ആർദ്ര ബാലചന്ദ്രൻ, ​ഗൗരി കെ രവി, എൽന മെറിൻ, ഉല്ലാസ് ടി എസ് എന്നിവരാണ് അഭിനേതാക്കൾ. ടൊവീനോ നായകനായി എത്തിയ ലൂക്കയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് സംവിധായകനായ മൃദുൽ. ബോണി വർ​ഗീസ്, സഞ്ജന തങ്കം, സോണിയ സെബാസ്റ്റ്യൻ, വിഷ്ണു വിശ്വം, വിവേക് കെ കെ എന്നിവർ ചേർവന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിഖിൽ വേണു ആണ് എഡിറ്റർ. ഒറിജിനൽ സ്കോർ - സൂരജ് എസ് കുറുപ്പ്, സണ്ട് ഡിസൈൻ ആന്റ് മിക്സിങ് - അനൂപ് കമ്മാരൻ, വിഎഫ് എക്സ് ആന്റ് മോഷൻ ​ഗ്രാഫിക്സ് - യദു ശ്രീനി.

Related Stories

No stories found.
logo
The Cue
www.thecue.in