'നിസഹായരുടെ നിശബ്ദത'; ലോകപക്ഷാഘാത ദിനത്തില്‍ ഓര്‍മ്മപ്പെടുത്തലുമായി ഹ്രസ്വചിത്രം

'നിസഹായരുടെ നിശബ്ദത'; ലോകപക്ഷാഘാത ദിനത്തില്‍ ഓര്‍മ്മപ്പെടുത്തലുമായി ഹ്രസ്വചിത്രം
Published on

ലോകപക്ഷാഘാത ദിനമായ ഒക്ടോബര്‍ 29ന് ഹ്രസ്വ ചിത്രത്തിലൂടെ രോഗത്തെ പറ്റി ബോധവല്‍ക്കരണം നല്‍കുകയാണ് ഒരുകൂട്ടം യുവാക്കള്‍. സൈലന്‍സ് ഓഫ് ദ ഹെല്‍പ്ലെസ്സ് എന്ന പേരില്‍ രോഹിത്ത് നാരായണ്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം പക്ഷാഘാതം ബാധിക്കുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.

അമിത്, പങ്കജ് എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സ്‌ട്രോക്ക് ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നുള്ള ഓര്‍മ്മപ്പെടുത്തലോടെയാണ് ചിത്രം അവസാനിക്കുന്നത്.

സ്വന്തം കിടക്കയില്‍ സ്വന്തം അവസ്ഥ സുഹൃത്തിനോട് പറയാന്‍ പോലും സാധിക്കാതെ കിടക്കുന്ന അമിത്തിനോടും ആ രോഗാവസ്ഥയോടും ചേര്‍ന്നു നില്‍ക്കുന്നത് തന്നെയാണ് സൈലന്‍സ്സ് ഓഫ് ദ ഹെല്‍പ്പ്ലെസ്സ് എന്ന ചിത്രത്തിന്റെ പേര്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഹിത് നാരായണന്റേത് തന്നെയാണ് കഥ. സുര്യകാന്ത് രാജ്കുമാര്‍, കൃഷ്ണകാന്ത് രാജ്കുമാര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മ്മാണം ടിക്കറ്റ് ടു ഫസ്റ്റ് ഷോ.

Silence Of The Helpless Short Film

Related Stories

No stories found.
logo
The Cue
www.thecue.in