ഒപ്പീസ് ചൊല്ലാനുള്ള കാത്തിരിപ്പ് ;ചിരിയുണര്‍ത്തി കഥ പറഞ്ഞ് ഒപ്പീസ് ചൊല്ലാന്‍ വരട്ടെ ശ്രദ്ധേയമാകുന്നു

ഒപ്പീസ് ചൊല്ലാനുള്ള കാത്തിരിപ്പ് ;ചിരിയുണര്‍ത്തി കഥ പറഞ്ഞ് ഒപ്പീസ് ചൊല്ലാന്‍ വരട്ടെ ശ്രദ്ധേയമാകുന്നു
Published on

ഒപ്പീസ് ചൊല്ലല്‍ മരണാന്തര ചടങ്ങുമായി ബന്ധപ്പെട്ട വാക്കാണ്. ഒപ്പീസ് ചൊല്ലല്‍ ദു: ഖമുള്ള സാഹചര്യത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന വാക്കാണ്. എന്നാല്‍ ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്ന ഷോര്‍ട്ട് ഫില്മില്‍ സംഗതി തമാശയാണ്. ഒരാള്‍ക്ക് ഒപ്പീസ് ചൊല്ലാന്‍ വേണ്ടിയെടുക്കുന്ന് സമയത്തില്‍ എന്തൊക്കെ സംഭവിക്കാം എന്ന കൗതുകത്തെ അവതരിപ്പിക്കുന്നതിലാണ് സൂരജ് കെ. ആറിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നത്. ഉണ്ണി ലാലുവുനെയും ദീപാ തോമസിനെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത് ബ്ലോക്ബസ്റ്റര്‍ ഫിലിംസ് ആണ്.

കിടപ്പിലായ ഒരാളെ പരിചരിക്കാന്‍ എത്തുന്ന ആന്റോ എന്ന ഉണ്ണി ലാലു അവതരിപ്പിക്കുന്ന കഥപാത്രത്തിന്റെ ജീവിതത്തെച്ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. പി. എസ് .സി ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാതെ ബുദ്ധിമുട്ടുന്ന കഥാപാത്രം ഇടക്കാലത്തേയ്ക്ക ഒരു ജോലിയ്ക്ക് വേണ്ടി ചെല്ലുന്നതാണ് പ്രമേയം.

ആലീസ് എന്ന കഥാപാത്രത്തെയാണ് ദീപാ തോമസ് അവതരിപ്പിച്ചിരിക്കുന്നത് .പുതുമയുള്ള കഥയൊന്നും അല്ലെങ്കിലും തുടക്കം മുതല്‍ അവസാനം വരെ സ്മൂത്തായി കഥ പറഞ്ഞു പോകുന്നുണ്ട്. ആന്റോ എന്ന കഥാപാത്രം പരിചരണത്തിനായി ചെല്ലുന്ന വീട്ടില്‍ അരങ്ങേറുന്ന ചില സംഭവ വികാസങ്ങളാണ് ചിത്രത്തിന് ആധാരം. തമാശ കലര്‍ത്തിയാണ് മുഴുവന്‍ ചിത്രത്തെയും ട്രീറ്റ് ചെയ്തിരിക്കുന്നത്. പ്രണയവും പ്രണയനഷ്ടവുമെല്ലാം ചിത്രത്തിലേയ്ക്ക കടന്നു വരുന്നുണ്ട്.

സിഹിന്‍ ഷാന്‍, റാം കുമാര്‍, ആദര്‍ശ് സുകുമാരന്‍, ജോര്‍ദി പൂഞ്ഞാര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.അഷാമ്‌സ് എസ് .പി യാണ് ഛായാഗ്രഹണം. നബു ഉസ്മാന്‍ ആണ് എഡിറ്റര്‍. സംഗീതം അലോഷ്യ പീറ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആനന്ദ് ശ്രീനിവാസന്‍, കലാസംവിധാനം കിരണ്‍ റാഫേല്‍ , വസ്ത്രാലങ്കാരം ദിയ രാജു, സ്റ്റില്‍സ് അജയ് നിപിന്‍.

Related Stories

No stories found.
logo
The Cue
www.thecue.in