ഓസ്‌കര്‍ നേടുമെന്ന് 2012ല്‍ ട്വീറ്റ്, ഇന്ന് മികച്ച അനിമേറ്റഡ് ഷോര്‍ട്ഫിലിമിനുള്ള പുരസ്‌കാരം; മാത്യു ചെറിയുടെ 'ഹെയര്‍ ലവ്'

ഓസ്‌കര്‍ നേടുമെന്ന് 2012ല്‍ ട്വീറ്റ്, ഇന്ന്
 മികച്ച അനിമേറ്റഡ് ഷോര്‍ട്ഫിലിമിനുള്ള പുരസ്‌കാരം; മാത്യു ചെറിയുടെ 'ഹെയര്‍ ലവ്'
Published on

കറുത്ത വര്‍ഗക്കാരനായ ഒരു അച്ഛന്‍ തന്റെ മകളുടെ മുടി ഈരിയൊതുക്കുന്ന ഒരു വീഡിയോ ആണ് മാത്യു ചെറി എന്ന മുന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ കളിക്കാരനെക്കൊണ്ട് ഒരു ഷോര്‍ട്ട്ഫിലിം ചെയ്താലോ എന്ന് ചിന്തിപ്പിച്ചത്. അതിന് മുന്‍പ് രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന, (അതിലൊന്ന് ഐഫോണില്‍ ഷൂട്ട് ചെയ്തതായിരുന്നു) മാത്യൂ ആശയം അനിമേഷനിലൊരുക്കാന്‍ തീരുമാനിക്കുകയും അതിനായി കിക്ക്സ്റ്റാര്‍ട്ടര്‍ എന്ന ക്രൗഡ് ഫണ്ടിങ്ങ് പ്ലാറ്റ്‌ഫോം വഴി കാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു. താനൊരിക്കല്‍ ഓസ്‌കര്‍ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെടുമെന്ന് 2012ല്‍ ട്വീറ്റ് ചെയ്തിരുന്ന ചെറിയ്ക്ക് തന്റെ പുതിയ കഥയിലും അതേ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഓസ്‌കര്‍ സാധ്യതയുള്‌ല ഷോര്‍ട്ട്ഫിലിം ആശയം തന്റെ കയ്യിലുണ്ടെന്നും ത്രിഡി ആര്‍ടിസ്റ്റുകള്‍ സമീപിക്കുവെന്നുമായിരുന്നു 2016ലും ചെറി ട്വീറ്റ് ചെയ്തത്.

ഓസ്‌കര്‍ നേടുമെന്ന് 2012ല്‍ ട്വീറ്റ്, ഇന്ന്
 മികച്ച അനിമേറ്റഡ് ഷോര്‍ട്ഫിലിമിനുള്ള പുരസ്‌കാരം; മാത്യു ചെറിയുടെ 'ഹെയര്‍ ലവ്'
'നമ്മള്‍ സംസാരിക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ്';ഓസ്‌കര്‍ വേദിയില്‍ മാനവികതയുടെ ശബ്ദമുയര്‍ത്തി വാക്വീന്‍ ഫീനികസ്

വര്‍ഷങ്ങള്‍ക്കിപ്പുറം ചെറി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഹെയര്‍ ലവ് എന്ന അനിമേറ്റഡ് ഷോര്‍ട്ട്ഫിലിം ഓസ്‌കര്‍ പുരസ്‌കാരം നേടുക തന്നെ ചെയ്തു.

മുടിയോടുള്ള പ്രണയം തന്നെയാണ് ഹെയര്‍ ലവ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പറയുന്നത്. മുടി ഈരിയൊതുക്കാന്‍ കഷ്ടപ്പെടുന്ന ഒരു മകളും അവളെ സഹായിക്കാന്‍ എത്തുന്ന അച്ഛനും. ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹെയര്‍ ലവ് കൗതുകത്തോടെയും ചെറു പുഞ്ചിരിയോടെയും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതാണ്.

കറുത്ത മുടിയെയും മുടി ഈരിയൊതുക്കുന്നതിനെയുമെല്ലാം വിവേചനമില്ലാതെ സമൂഹം കാണേണ്ടതുണ്ട് എന്ന ചിന്തയില്‍ നിന്നു കൂടിയാണ് അനിമേറ്റഡ് ഷോര്‍ട്ട്ഫിലിമിന് പശ്ചാത്തലമായി ഒരു കറുത്ത വര്‍ഗ കുടുംബത്തെ തെരഞ്ഞെടുത്തതെന്ന് ചെറി വ്യക്തമാക്കിയിരുന്നു. അത് നിയമമാക്കാനുള്ള പെറ്റീഷനിങ്ങിനെക്കുറിച്ചും ചെറി ഓസ്‌കര്‍ വേദിയില്‍ സംസാരിച്ചു. മുടി മുറിച്ചില്ലെങ്കില്‍ ഗ്രാജുവേറ്റ് ചെയ്യാനാവില്ലെന്ന ഭീഷണി നേരിട്ട അര്‍ണോള്‍ഡിനെ അതിഥിയായെത്തിച്ചതും അതേ നിലപാടിന്റെ തുടര്‍ച്ച തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഹെയര്‍ ലവ് എന്ന പേര് ഷോര്‍ട്ട്ഫിലിമിന് കൂടുതല്‍ ചേരുന്നതും


ഹെയര്‍ ലവ്വിന്റെ സംവിധായകന്‍ മാത്യു ചെറിയും നിര്‍മാതാവ് കേറന്‍ റൂപെര്‍ട്ടും
ഹെയര്‍ ലവ്വിന്റെ സംവിധായകന്‍ മാത്യു ചെറിയും നിര്‍മാതാവ് കേറന്‍ റൂപെര്‍ട്ടും

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in