എൽ. ഐ. ബി - ലൈഫ് ഈസ് ബ്യുട്ടിഫുൾ ഒമ്പതാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ മത്സര വിഭാഗത്തിൽ

എൽ. ഐ. ബി - ലൈഫ് ഈസ് ബ്യുട്ടിഫുൾ ഒമ്പതാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ മത്സര വിഭാഗത്തിൽ
Published on

ഒമ്പതാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ കേരള ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ബൈജുരാജ് ചേകവർ സംവിധാനം ചെയ്‌ത എൽ. ഐ. ബി - ലൈഫ് ഈസ് ബ്യുട്ടിഫുൾ എന്ന ഹ്രസ്വ ചിത്രം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു .ഹിമാചൽ പ്രദേശ് ഗവൺമെന്റിന്റെയും ഹിമാലയൻ വെലോസിറ്റിയുടെയും സംയുക്ത സംരംഭമായ ഷിംല രാജ്യാന്തര ചലച്ചിത്ര മേള ഹിമാചൽ പ്രദേശിന്റെ തലസ്ഥാനനഗരമായ ഷിംലയിലെ ചരിത്രപ്രസിദ്ധമായ ഗെയ്റ്റി തീയേറ്ററിൽ വെച്ച് ആഗസ്റ്റ് 25, 26, 27 തീയതികളിലായാണ് അരങ്ങേറുന്നത് .

ബൈജുരാജ് ചേകവർ
ബൈജുരാജ് ചേകവർ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ ഹേമ എസ്‌ ചന്ദ്രേടത്തിന്റെ രചനയെ ആസ്പദമാക്കി നിർമ്മിച്ച എൽ. ഐ. ബി - ലൈഫ് ഈസ് ബ്യുട്ടിഫുൾ ഒട്ടേറെ രാജ്യാന്തര മേളകളിൽ വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് .

പരിസ്ഥിതി കേന്ദ പ്രമേയമായി വരുന്ന ഈ സാങ്കേതികത്തികവുള്ള ഹ്രസ്വ ചിത്രം മിനി മോഹൻ , ശശികുമാർ തെന്നല , ഡോക്ടർ ചാന്ദ്നി സജീവൻ , പ്രകാശ് വി പി , ഡോക്ടർ മൃണാളിനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത് .

അഖിൽ പ്രഭാകർ , ഫെറ ഷിബില ( കക്ഷി അമ്മിണി പിള്ള ഫെയിം ), കൊറിയോഗ്രാഫർ സജ്ന നജാം , ലൈല പോക്കർ , പ്രവീൺ പരമേശ്വർ , പ്രേംരാജ് കായക്കൊടി , സന്തോഷ് സൂര്യ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത് .

ബിജി ബാൽ , രാഗേഷ് നാരായണൻ , ദീപു ജോസഫ് , രംഗനാഥ് രവി , ഫസൽ എ ബക്കർ , ലിജു പ്രഭാകർ , സുരേഷ് ബാബുനന്ദന , സുമിൽ ശ്രീധരൻ , രാകേഷ്‌ പാക്കൂ , രഘുനാഥ് മനയിൽ , ശാരദ പാലത്ത് , സെനിത്ത് , മെഹ്ബൂബ് കാലിക്കറ്റ് , പ്രബിരാജ് മൂടാടി , റംഷാദ് മൊകേരി, ശ്രീകല എസ്‌ കുറ്റിപ്പുഴ എന്നിവരാണ് മറ്റ് സാങ്കേതിക കലാകാരന്മാർ .

Related Stories

No stories found.
logo
The Cue
www.thecue.in