ആര്‍ട്ടിക്കിള്‍ 370 ഇല്ലാത്ത കശ്മീര്‍ ; 'ആന്തം ഫോര്‍ കശ്മീര്‍' റിലീസ് ചെയ്ത് ആനന്ദ് പട്വര്‍ദ്ധന്‍

ആര്‍ട്ടിക്കിള്‍ 370 ഇല്ലാത്ത കശ്മീര്‍ ;  'ആന്തം ഫോര്‍ കശ്മീര്‍' റിലീസ് ചെയ്ത് ആനന്ദ് പട്വര്‍ദ്ധന്‍
Published on

370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുളള കശ്മീര്‍ ജനതയുടെ പ്രശ്‌നങ്ങളാണ് 'ആന്തം ഫോര്‍ കാശ്മീര്‍' എന്ന ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം. നിരവധി ഹ്രസ്വചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ സന്ദീപ് രവീന്ദ്രനാഥ് സംവിധാനം ചെയ്ത ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ആനന്ദ് പട്വര്‍ദ്ധനാണ് റിലീസ് ചെയ്തത്.

ഹനാന്‍ ബാബയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നത്. ഒരു മ്യൂസിക് വീഡിയോയ്ക്ക് സമാനമായി സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കശ്മീരിലെ അനീതിക്കെതിരെ പ്രതികരിക്കുന്നവര്‍ വേട്ടയാടപ്പെടുന്നതും, കാണാതാകപ്പെടുന്നതും, ഫേക്ക് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നതുമെല്ലാം ചിത്രത്തിലുണ്ട്.

370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ 1,000 ദിവസം പൂര്‍ത്തിയായതിനോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്തത്. ഇന്റോ-പാക് അതിര്‍ത്തിയില്‍ ഒരു മാസത്തോളം സമയം ചിലവഴിച്ചായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചിത്രം ഷൂട്ട് ചെയ്തത്. ചിത്രീകരണത്തിന്റെ അവസാന ദിവസം ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുകയും ചെയ്തിരുന്നു.

സയ്യിദ് അലി, അബി അബ്ബാസ് എന്നിവരുടെ വരികള്‍ക്ക് രവീന്ദ്രനാഥും സുദീപ് ഘോഷും ചേര്‍ന്നാണ് സംഗീതം നല്‍കിയത്. ഹൊറിസോണ്‍ സിനിമാസിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. ചിത്രം യൂട്യൂബില്‍ ലഭ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in