Aneki Sambhavana Hein

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസന മേഖലയാണ് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ കീഴ്പ്പള്ളിക്ക് അടുത്ത് സ്ഥിതി ചെയുന്ന ആറളം ഫാം. രണ്ടായിരത്തി ആറിൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടത്തിയ ഭൂമി കയ്യേറ്റത്തെ തുടർന്നാണ് അന്നത്തെ എ കെ ആന്റണി സർക്കാർ കാടായികിടന്ന ഈ സ്ഥലം ആദിവാസികൾക്ക്‌ മിച്ചഭൂമി കൊടുക്കാനായി ഏറ്റെടുക്കുന്നത്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള മൂവായിരത്തി അറുന്നൂറിൽ അതികം വരുന്ന ആദിവാസി കുടുംബങ്ങളാണ് ഇന്നിവിടെ ജീവിക്കുന്നത്. മൃഗ ശല്യം രൂക്ഷമായ ഇവിടെ ജീവിക്കുക എന്നത് മറ്റൊരു ഗതിയുമില്ലാത്ത ആദിവാസി സമൂഹത്തിന് മാത്രമേ സാധിക്കു. ആന പന്നി മലാൻ എന്നിങ്ങനെയുള്ള മൃഗങ്ങൾ ഇവിടുള്ള മനുഷ്യരുടെ ജീവിതത്തിനു ഭീഷണി ആകുമ്പോൾ 2024 വരെ മൊത്തം പതിനഞ്ചോളം ആദിവാസി മനുഷ്യരാണ് ഇവിടെ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചത്, ഇവിടുത്തെ മനുഷ്യരുടെ പ്രശ്നങ്ങൾ ഒരുപാട് നാളുകളായിട്ട് സർക്കാരിലേക്ക് എത്തിക്കുന്നുണ്ടെങ്കിലും ഇന്നും ഇവുടുത്തെ പ്രശ്നങ്ങൾ തീർക്കാനോ ശ്രദ്ധിക്കാനോ ആരും ശ്രമിച്ചിട്ടില്ല. നല്ല വിദ്യാഭ്യാസവും ആരോഗ്യവുമുള്ള ഒരു വലിയ വിഭാഗം ആളുകൾ ഇവർക്ക് ചുറ്റിലും ജീവിക്കുമ്പോൾ ആയിരക്കണക്കിനു ആളുകളാണ് ഇന്നും ഇതിനുള്ളിൽ അടിസ്ഥാന ജീവിവിത സൗകര്യം പോലും ഇല്ലാതെ പുറംലോകം കാണാതെ കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിക്കുന്നത്. ആറളം പുനരധിവാസന മേഖലയുടെ ജീവിതം തൊട്ടു കാണിച്ച് ജിബീഷ് ഉഷ ബാലൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ആനേ കി സംഭാവന ഹേ.

Related Stories

No stories found.
logo
The Cue
www.thecue.in