സീറോ പരാജയപ്പെട്ടത് ഷാരൂഖില്‍ ഉണ്ടാക്കിയത് വലിയ ആഘാതം, മനസ് തുറന്ന് കിംഗ് ഖാന്‍
വിമര്‍ശകരാലും പ്രേക്ഷകരാലും ഒരുപോലെ വിമര്‍ശിക്കപ്പെട്ട ബോളിവുഡ് ചിത്രം സീറോ തന്നിലുണ്ടാക്കിയ ആഘാതം വലുതെന്ന് വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍. ചിത്രത്തിന്റെ പരാജയം തന്നെ സാരമായി ബാധിച്ചു എന്നും അതിനാല്‍ പുതിയ സിനിമകളോട് താല്പര്യം തോന്നുന്നുമില്ലെന്നാണ് ഷാരൂഖ് വ്യക്തമാക്കിയത്. സീറോയുടെ പരാജയത്തിന് ശേഷം താന്‍ സിനിമയില്‍ നിന്ന് അകന്നു നില്ക്കുകയാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി വേറൊന്നും ചെയ്യാനില്ല.
സാധാരണ രണ്ടു മൂന്നുമാസങ്ങള്‍ക്കുള്ളില്‍ പുതിയ പ്രോജക്റ്റ് തിരഞ്ഞെടുത്ത് ചെയ്തിരുന്ന ഖാന്‍ ഇപ്പോള്‍ അതിലേറെ സമയം വേണ്ടി വരും എന്നാണ് പറയുന്നത്.
സി ആര്‍ ഐ ഹിന്ദിയോടാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചിലപ്പോള്‍ ഞാന്‍ എന്റെ പുതിയ പ്രോജക്റ്റ് ജൂണില്‍ തിരഞ്ഞെടുത്തേക്കാം. പക്ഷെ അതിനു പറ്റിയില്ലെങ്കില്‍ എന്റെ ഹൃദയം പറയുമ്പോള്‍ മാത്രമേ താന്‍ പുതിയ സിനിമ തിരഞ്ഞെടുക്കൂ. സാധാരണ അങ്ങനെയാണ് താന്‍ സിനിമകള്‍ തിരഞ്ഞെടുക്കാറുളളത്. പക്ഷെ ഇത്തവണ അതിനു പറ്റിയ അവസ്ഥ അല്ല. ഇരുപതോളം കഥകള്‍ ഞാന്‍ കേട്ടു കഴിഞ്ഞു.അതില്‍ രണ്ട് മൂന്നെണ്ണം ഇഷ്ടമാകുകയും ചെയ്തു. പക്ഷെ ഏത് തിരഞ്ഞെടുക്കണം എന്ന് ഉതുവരെ നിശ്ചയിച്ചിട്ടില്ല.കാരണം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ആ ചിത്രത്തില്‍ എനിക്ക് പൂര്‍ണ്ണമായും മുഴുകേണ്ടിവരും.
സീറോ ബീജിംഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരുന്നു,എന്നാല്‍ അതിനോട് താരം മുഖം തിരിക്കുകയാണുണ്ടായത്..
200 കോടി ബജറ്റില്‍ ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രം ബോക്സാഫീസില്‍ ദയനീയ പരാജയം ആണ് ഏറ്റുവാങ്ങിയത്. കത്രീന കൈഫും അനുഷ്‌ക ശര്‍മയും അടങ്ങുന്ന വന്‍താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു. ആദ്യ ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മയുടെ ജീവചരിത്രസിനിമയില്‍ ഷാരൂഖ് ഖാന്‍ ആദ്യം വരുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് ഉപേക്ഷികപ്പെട്ടു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. താരതമ്യേനെ വിജയസാധ്യത കൂടുതലുള്ള ഡോണ്‍ 3 പോലുള്ള സിനിമകളാണ് താരം ലക്ഷ്യമിടുന്നത് എന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.
ഷാരൂഖ് ഖാന്‍ ഉയരക്കുറവുള്ള കഥാപാത്രമായി അഭിനയിച്ച സീറോ ആനന്ദ് എല്‍ റായിയാണ് സംവിധാനം ചെയ്തിരുന്നത്. സീറോയ്ക്ക് പുറമേ ഷാരൂഖിന്റെ സമീപകാല റിലീസുകളായ ഫാന്‍, റയീസ് എന്നിവയും കനത്ത പരാജയമായിരുന്നു.