അവസരം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല: രേവതി
സിനിമയില്‍ നിന്നുണ്ടായ ഈ ചുവട് വയ്പ്പ് കേരളത്തിലെ ലിംഗ സമത്വ മുന്നേറ്റത്തില്‍ നിര്‍ണായകമാണ് .അപ്പോഴും ഡബ്ലുസിസിയുടെ പൊതു സ്വീകാര്യത വളര്‍ന്നിട്ടുണ്ടോ? ഇപ്പോഴും ഫൈറ്റ് തുടരുകയല്ലേ
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഞങ്ങള്‍ നേടിയെടുത്തത് ഒരുപാട് സുഹൃത്തുക്കളെയാണ്. ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല ഇന്‍ഡസ്ട്രിയില്‍ ചെറിയൊരു ഭാഗം മാത്രം. പക്ഷേ സോഷ്യല്‍ മീഡിയയിലും പ്രിന്റ് മീഡിയയിലും വിഷ്വല്‍ മീഡിയയിലും സമൂഹത്തിലും ഞങ്ങള്‍ നേടിയെടുത്തത് ഒരുപാട് സുഹൃത്തുക്കളെയാണ്. അവര് നമ്മള്‍ പറയുന്നതൊക്കെ കേട്ട് കൂടെ നിന്നത് കൊണ്ടാണ് ഒരുപാട് കോണ്‍ട്രവേഴ്‌സിയുള്ളപ്പോള്‍ it is not really big. പത്രങ്ങളില്‍ മാത്രമാണ് വലിയ കോണ്‍ട്രവേഴ്‌സിയായത്. അല്ലാതെ അതൊന്നും ബാധിച്ചില്ല. കാരണം അവര്‍ക്ക് അറിയാമായിരുന്നു ഞങ്ങള്‍ ചെയ്യുന്നതാണ് ശരി, ജസ്റ്റിസെന്ന് പറയുന്നത്.
തമിഴില്‍ ചിന്മയിക്ക് വിലക്ക് നേരിട്ടപ്പോള്‍ സംസാരിക്കാന്‍ കുറെ പേര്‍ ഉണ്ടായിരുന്നു. ഇവിടെ തുടക്കത്തില്‍ ഡബ്ലുസിസിയെ പിന്‍തുണച്ച പൃഥ്വിരാജ് പോലും നിലപാട് മാറ്റി?
ഇത് എന്താണ്, എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല. കാരണം ഞാന്‍ വിചാരിച്ചത് കേരള സമൂഹം വളരെ എജ്യുക്കേറ്റഡാണ്, കള്‍ച്ചേര്‍ഡാണ്. ഇവിടെ they are thinking is brilliant. തമിഴ്‌നാട്ടില്‍ അത്രയില്ല. പഠിപ്പൊന്നുമില്ലാത്ത അവസ്ഥയിലാണ്. ഇവിടെ നൂറ് ശതമാനം സാക്ഷരരാണ്. ഈ സമൂഹത്തില്‍ പഠിച്ച് വളര്‍ന്നിട്ടും ഇന്‍ഡസ്ട്രിയിലുള്ള ആളുകള്‍ എന്താ ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് അറിയില്ല. അതാണ് എനിക്ക് മനസ്സിലാകാത്ത കാര്യം. അവിടെ പാമരമക്കള്‍ എന്ന് പറയും. സാധാരണ മനുഷ്യരാണ്, സാധാരണ ചിന്തയാണ്. എല്ലാരും ചിന്തിക്കുന്നത് വൈകാരികമായാണ്. വൈകാരികമായി ചിന്തിക്കുമ്പോള്‍ ഇത് ശരിയാണെന്ന് അറിയും. ഇവിടെ ഇമോഷണല്‍ തിങ്കിംഗ് അല്ല, ഈഗോ മുന്നില്‍ വെച്ചിട്ടുള്ള ചിന്തയാണ്. അതാണ് പ്രശ്‌നം
തൊഴില്‍ നിഷേധം വലിയ തോതില്‍ ഇല്ലേ ? ഈ കള്‍ക്റ്റീവില്‍ ഉള്ളവര്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന അവസ്ഥ
തുടക്കത്തില്‍ അതുണ്ടായിരുന്നു. പക്ഷേ എത്രമാസങ്ങളോ വര്‍ഷങ്ങളോ ഇത് നിഷേധിക്കാന്‍ പറ്റും. പറ്റില്ലല്ലോ
പാര്‍വതി നായികയായ ഉയരെ തിയേറ്ററില്‍ നല്ല അഭിപ്രായം നേടുന്നു. അവസരം നിഷേധിക്കുന്നതായി പാര്‍വതി തുറന്ന് പറഞ്ഞിരുന്നല്ലോ
നല്ല കഥയും കഴിവുമുണ്ടെങ്കില്‍ ആളുകള്‍ സ്വീകരിക്കും. അത്രയേ ഉള്ളൂ. ആര്‍ക്കും അത് തടുത്ത് നിര്‍ത്താന്‍ കഴിയില്ല.
തൊഴിലിലും പരിഗണനയിലും സമത്വം എന്ന നിലക്ക് സിനിമയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞു? മാറ്റമുണ്ടാകുന്നുണ്ടോ
വര്‍ഷങ്ങളല്ല, തലമുറകളായുള്ള ശീലമാണിത്. വിശ്വാസവും കള്‍ച്ചറുമായി മാറിയിട്ടുണ്ട്. പാട്രിയാര്‍ക്കി എന്ന് പറയുന്നത് എത്രയോ തലമുറകളായുള്ള കള്‍ച്ചറാണ്. അതിനെ പെട്ടെന്നൊന്നും മാറ്റാന്‍ കഴിയില്ല. ബട്ട് എന്റെ അച്ഛനെയും ചില ആണ്‍സുഹൃത്തുക്കളെ പോലുള്ളവരും കൂടെ നിന്നു. അത്തരം ആള്‍ക്കാരുമുണ്ട്. ഇതൊരു വടംവലിയാണ്. ഇവിടെ പ്രശ്‌നമെന്നത് ഒരു സംഘടനയുടെ തീരുമാനമെടുക്കുന്ന പോസ്റ്റിലിരിക്കുന്നവര്‍ മുഴുവനായും പുരുഷന്‍മാരാകുന്നതാണ് പ്രശ്‌നം. അവിടെയാണ് മാറ്റം വരേണ്ടത്. ഞങ്ങളുടെ കൂടെ നില്‍ക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും പറയേണ്ടത് മാറാന്‍ സമയമായെന്നാണ്. കാരണം നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്ന് വരുമ്പോള്‍ അവര്‍ക്ക് തുല്യതയുള്ള സമൂഹം വേണ്ടേ, അതല്ലേ നമ്മള്‍ കൊടുക്കേണ്ടത്. 200 ഗ്രാം സ്വര്‍ണ്ണവും നാലഞ്ച് വീടുകളും നാലഞ്ച് ബെന്‍സ് കാറുകളുമല്ല നമ്മള്‍ കൊടുക്കേണ്ടത്. കൊടുക്കേണ്ടത് തുല്യതയുള്ള സമൂഹത്തെയാണ്. തുല്യതയും പരസ്പരം സഹകരിച്ചും പോകുന്ന സമൂഹമാണ് വേണ്ടത്. ആണും പെണ്ണും ഒരുമിച്ച് ജോലി ചെയ്താലേ ഇനിയുള്ള കാലം കുടുംബം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ.
ചെറിയ രീതിയിലെങ്കിലും അത്തരമൊരു മാറ്റം സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഉണ്ടാക്കുന്നതില്‍ ഡബ്ലു സി സിക്ക് കഴിഞ്ഞിട്ടുണ്ടോ
ആ ചിന്തകള്‍ ഉണ്ടാകണമെന്നും ഭയക്കേണ്ടതില്ലെന്നും പറയാനാണ് ഡബ്ലുയുസിസി. Don’t get scared. you should think about it. അതിനാണ് ഞങ്ങള്‍ കൂടെ നില്‍ക്കുന്നത്.
രേവതി പ്രധാന റോളിലുള്ള വൈറസ് റിലീസിനൊരുങ്ങുകയാണല്ലോ. ആ സിനിമ നല്‍കുന്ന പ്രതീക്ഷയെന്താണ്
ഞാന്‍ ആ പടം ചെയ്തത് തന്നെ ബേസിക്കലി എനിക്ക് ആഷിക്കിന്റെ പടങ്ങള്‍ ഇഷ്ടായത് കൊണ്ടാണ്. ആഷിക്ക് കഥ പറയുന്ന രീതി, കഥാപാത്ര സൃഷ്ടിയൊക്കെ എനിക്ക് ഇഷ്ടമാണ്. കേട്ട സ്റ്റോറി ഇഷ്ടമായിരുന്നു.
ആഷിക് അബു- രാജീവ് രവി കോമ്പിനേഷനും ആവേശമുണ്ടാക്കുന്നതാണ്. ഒപ്പം മൊഹസിനും. ഇവരൊക്കെ വ്യത്യസ്തമായി ചിന്തിക്കുന്ന ചെറുപ്പക്കാരാണ്. അതില്‍ എനിക്ക് നല്ലൊരു റോളാണ്. I am very happy.
കേരളത്തെ പിടിച്ചു കുലുക്കിയ നിപയെക്കുറിച്ചുള്ള സിനിമ, ആരോഗ്യമന്ത്രിയാണ് രേവതിയുടെ കഥാപാത്രം. ആ കഥാപാത്രം എത്രത്തോളം വെല്ലുവിളിയായിരുന്നു.
അതിനെക്കുറിച്ച് ഞാന്‍ അധികം പറയാന്‍ പാടില്ല. പടം ഇറങ്ങുമ്പോള്‍ അതിലൊരു ബ്യുട്ടിഫുള്‍ എലമെന്റുണ്ട്. അപ്പോള്‍ പറയുന്നതാണ് നല്ലത്.