‘ജഗതിയുടെ ഒ.പി ഒളശ പ്രശ്‌നമായി, അടി കിട്ടിയാല്‍ നേരെയാകുമെന്നാണ് ചിന്ത രവി പറഞ്ഞത്’: പ്രിയദര്‍ശന്‍ 

‘ജഗതിയുടെ ഒ.പി ഒളശ പ്രശ്‌നമായി, അടി കിട്ടിയാല്‍ നേരെയാകുമെന്നാണ് ചിന്ത രവി പറഞ്ഞത്’: പ്രിയദര്‍ശന്‍ 

Published on

ബോയിങ് ബോയിങ്ങില്‍ ജഗതിയുടെ കഥാപാത്രത്തിന് ഒ.പി ഒളശയെന്ന് പേരിട്ടതിന് പിന്നിലെ കഥ വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. തേന്‍മാവിന്‍ കൊമ്പത്ത് എന്ന മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ദ ക്യുവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മലയാളികളുടെ പ്രിയ സംവിധായകന്‍ മനസ്സ് തുറന്നത്. ഒ.പി ഒളശ എന്ന യഥാര്‍ത്ഥ വ്യക്തിയുടെ പേര് സിനിമയില്‍ കടംകൊള്ളുകയായിരുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

ഒ.പി ഒളശ എന്നൊരാളുണ്ട്. അമ്പലപ്പുഴയിലെ ഒരു പൊട്ടക്കവിയാണ്. ഒരു പോസ്റ്റ്മാനില്‍ നിന്നാണ് അയാളെപ്പറ്റി കേട്ടത്. ഒളശ എന്നൊരു സ്ഥലമുണ്ടല്ലോ, പുള്ളി അവിടത്തുകാരനാണ്. ഒപി ഒളശ, തിരിച്ചിട്ടാലും മറിച്ചിട്ടാലും ഒന്നാണ് എന്നുതുടങ്ങുന്ന ഡയലോഗ് അന്ന് കേട്ടതില്‍ നിന്ന് ഉപയോഗിച്ചതാണ്. ജഗതിയുടെ ആ ക്യാരക്ടര്‍ കണ്ട് ഒരുപാട് ആളുകള്‍ എന്നെ വഴക്കുപറഞ്ഞിട്ടുണ്ട്. അന്നത്തെ ആധുനിക എഴുത്തുകാരാണ് ചീത്ത പറഞ്ഞത്. അവര്‍ക്കിട്ടുള്ള പണിയാണെന്ന് മനസ്സിലായി. മോശമാണ് ചെയ്തതെന്ന് പലരും എന്നോട് പറഞ്ഞു. ചിന്ത രവി പോലുള്ള ആളുകള്‍, അത്രയൊന്നും വേണ്ട കെട്ടോ അടികിട്ടിയാല്‍ നേരെയാകും നീയൊക്കെ എന്നാണ് പറഞ്ഞത്. ആ സമയത്ത്, ജഗതിയുടെ കഥാപാത്രം കുറച്ച് കുഴപ്പമായി. പക്ഷേ ജഗതിക്ക് ആ വേഷം കൃത്യമായി മനസ്സിലായിയിരുന്നു. ഭയങ്കര ഇഷ്ടവുമായി. അത് ചെയ്യാന്‍ താന്‍ മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്ന് ജഗതി പറഞ്ഞിട്ടുണ്ട്. 

പ്രിയദര്‍ശന്‍ 

മനപ്പൂര്‍വ്വം അങ്ങനെയൊരു പേര്‌ജഗതിയുടെ കഥാപാത്രത്തിന് നല്‍കുകയായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

logo
The Cue
www.thecue.in