‘മമ്മൂട്ടിയുടെ മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്ന്’; ‘ഉണ്ട’യെക്കുറിച്ച് പ്രശാന്ത് പിള്ള
പെരുന്നാള്‍ റിലീസായ ‘ഉണ്ട’ എത്തുമ്പോള്‍ മമ്മൂട്ടിയുടെ കരിയറിലെ മികച്ച പെര്‍ഫോര്‍മന്‍സുകളിലൊന്നാണ് സിനിമയിലേതെന്ന് സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയുടെ സംഗീത സംവിധായകനാണ് പ്രശാന്ത് പിള്ള.
ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സജിത് പുരുഷനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ദംഗല്‍’, ‘ബാജിറാവു മസ്താനി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശാം കൗശലാണ് ആക്ഷന്‍ ഡയറക്ടര്‍. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കേരളത്തില്‍ നിന്ന് ഛത്തിസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് പറയുന്നത്.
ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും കഴിഞ്ഞ ആഴ്ചകളില്‍ റിലീസ് ചെയ്തിരുന്നു. മണികണ്ഠന്‍ സിപി എന്ന സബ് ഇന്‍സ്പെക്ടറുടെ റോളിലാണ് മമ്മൂട്ടി. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം മമ്മൂട്ടിയുടെ മികച്ച പെര്‍ഫോര്‍മന്‍സുകളിലൊന്നായിരിക്കുമെന്ന് പ്രശാന്ത് പിള്ള കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യത പങ്കുവെച്ച പ്രശാന്ത് പിള്ള ചിത്രം പ്രേക്ഷകരിലേക്കെത്താനായി കാത്തിരിക്കുകയാണെന്നും ട്വിറ്ററില്‍ കുറിച്ചു.
ജെമിനി സ്റ്റുഡിയോസിനൊപ്പം മുവീ മാള്‍ നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ എഴിന് തിയ്യേറ്ററുകളിലെത്തും. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മറ്റ് പോലീസുകാരെ അവതരിപ്പിക്കുന്നത്. 'അനുരാഗകരിക്കിന്‍ വെള്ളം' എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഉണ്ട'.