‘അയ്യനയ്യന്‍’, ബിജിബാലിന്റെ ഈണത്തില്‍ അയ്യപ്പനെക്കുറിച്ച് റഫീക്ക് അഹമ്മദിന്റെ ഗാനം 

‘അയ്യനയ്യന്‍’, ബിജിബാലിന്റെ ഈണത്തില്‍ അയ്യപ്പനെക്കുറിച്ച് റഫീക്ക് അഹമ്മദിന്റെ ഗാനം 

Published on

ശബരിമലയെ മുന്‍നിര്‍ത്തിയുള്ള വിശ്വാസവും ഇടതുപക്ഷരാഷ്ട്രീയവും ചര്‍ച്ചയാകുന്ന ലാല്‍ ജോസ് ചിത്രത്തിനായി അയ്യപ്പനെക്കുറിച്ച് റഫീക്ക് അഹമ്മദ്-ബിജിബാല്‍ കൂട്ടുകെട്ടില്‍ ഗാനം. ഒക്ടോബര്‍ എട്ടിന് റിലീസ് ചെയ്യുന്ന സിനിമയിലെ ഗാനം ഉടന്‍ പുറത്തിറക്കുമെന്ന് ബിജിബാല്‍ അറിയിച്ചു. അയ്യനയ്യന്‍ എന്ന് തുടങ്ങുന്ന ഗാനം ശബരിമലയുടെ സവിശേഷതയും അയ്യപ്പ സങ്കല്‍പ്പത്തെക്കുറിച്ചുമാണ്.

ഈ പാട്ടില്‍ സ്വാമി അയ്യപ്പനെക്കുറിച്ച്, ശബരിമല എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പറയാനാണ് ശ്രമിച്ചിട്ടുള്ളത്. അതില്‍ എഴുത്തച്ഛന്‍, പൂന്താനം മുതല്‍ ശ്രീനാരായണഗുരു വരെയുള്ള മഹാമനീഷികളുടെ ചിന്തകളെ ചെറിയ തോതില്‍ തൊട്ടുതലോടി പോകാനാണ് ശ്രമിച്ചിട്ടുള്ളത്. മതേതര കേരളത്തിന്റെ ഏറ്റവും വലിയ പ്രതീകമായിട്ടുള്ള ക്ഷേത്രമാണ് ശബരിമല. തത്വമസി, അത് നീയാകുന്ന എന്ന വലിയ ദര്‍ശനത്തിലൂന്നിയാണ് ശബരിമല. ആ ദര്‍ശനത്തെ ഉള്‍ക്കൊള്ളുന്നതായിരിക്കും ഗാനം.

റഫീക്ക് അഹമ്മദ്, കവി, ഗാനരചയിതാവ്

ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടിരിക്കുന്ന സഖാവ് ഉല്ലാസ് മാഷ് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.

‘അയ്യനയ്യന്‍’, ബിജിബാലിന്റെ ഈണത്തില്‍ അയ്യപ്പനെക്കുറിച്ച് റഫീക്ക് അഹമ്മദിന്റെ ഗാനം 
വലതു തോളില്‍ ഇരുമുടിക്കെട്ടും ഇടതുകൈയാല്‍ ഇങ്ക്വിലാബും, സഖാവും സ്വാമിയുമായി ബിജുമേനോന്‍

മലയാളത്തിലെ നാല്‍പ്പത്തിയൊന്ന് മുന്‍നിര ചലച്ചിത്രതാരങ്ങള്‍ ചേര്‍ന്നാണ് നാല്‍പ്പത്തിയൊന്ന് ടീസര്‍ പുറത്തിറക്കിയത്. ബിജു മേനോനൊപ്പം നവാഗതനായ ശരണ്‍ജിത്തും നായകതുല്യ കഥാപാത്രമായി ചിത്രത്തിലുണ്ട്. വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് ശരണ്‍ അവതരിപ്പിക്കുന്നത്. നവാഗതനായ പിജി പ്രഗീഷ് ആണ് തിരക്കഥ. രാഷ്ട്രീയം,സംഘര്‍ഷം,ഭക്തി എന്നീ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്റര്‍ടെയിനറാണ് ചിത്രമെന്നറിയുന്നു

തലശേരി, തലക്കാവേരി, തൃശൂര്‍, ആലപ്പുഴ,എരുമേലി, ശബരിമല എന്നിവിടങ്ങളിലാണ് നാല്‍പ്പത്തിയൊന്ന് ചിത്രീകരിച്ചത്. രണ്ട് കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഭാഗ്യസൂയം എന്ന കഥാപാത്രമായി നിമിഷാ സജയന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് കൂടി പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ. സംവിധായകന്‍ ജി പ്രജിത്തിന്റെ നേതൃത്വത്തിലുള്ള സിഗ്നേച്ചര്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം. പ്രജിത്തിനൊപ്പം അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, മനോജ് ജി കൃഷ്ണന്‍ എന്നിവരും പങ്കാളികളാകുന്നു. എസ് കുമാര്‍ ഛായാഗ്രാഹകനായി വീണ്ടും ലാല്‍ജോസിനൊപ്പം കൈകോര്‍ക്കുന്ന ചിത്രവുമാണ് നാല്‍പ്പത്തിയൊന്ന്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജിബാല്‍ ആണ് സംഗീത സംവിധാനം. ഗാനരചന റഫീക്ക് അഹമ്മദ്,ശ്രീരേഖാ ഭാസ്‌കര്‍. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ്. ആര്‍ട് അജയ് മാങ്ങാട്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. കോസ്റ്റിയൂംസ് സമീറാ സനീഷ്, സ്റ്റില്‍സ് മോമി.

logo
The Cue
www.thecue.in