പ്രശസ്ത നടന്‍ ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാക്കി സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആല്‍ബമാണ് 'തൗഫീക്ക്'. ഹക്കീം അബ്ദുള്‍ റഹ്മാന്‍ എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍ സംഗീതം പകരുന്നു. കലാഭവന്‍ നവാസ് ,ശ്യാം ധര്‍മ്മന്‍ എന്നിവരാണ് ഗാനമാലപിക്കുന്നത്.
ഹജ്ജിന് പോവണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന മുക്രി ജബ്ബാറിനെയാണ് ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്നത്. അതിനുള്ള ഒരുക്കളൊക്കെ ശരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് ലോകമാകെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ് പടര്‍ന്നു വന്നത്. അതോടെ പള്ളിയില്‍ ആളുകള്‍ വരാതാവുകയും എല്ലാ തരത്തിലും ജബ്ബാര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു.തന്റെ കഷ്ടപ്പാടുകള്‍ക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ഹൃദയം തേങ്ങി.
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആദ്യമായി സംവിധായകനാവുകയാണ് 'തൗഫീക്ക് 'ലൂടെ. മ്യൂസിക് വാലി,ഏ ജി വിഷന്‍, ഹദീല്‍സ് മില്ലിജോബ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന്റെ തിരക്കഥ അജിത് എന്‍ വി എഴുതുന്നു. ക്യാമറ, ക്രീയേറ്റീവ് ഡയറക്ടര്‍-ഉണ്ണി വലപ്പാട്, എഡിറ്റര്‍-ഇബ്രു, ക്രീയേറ്റീവ് ഡയറക്ടര്‍-ഉണ്ണി വലപ്പാട്, പ്രൊജക്റ്റ് ഡിസൈസനര്‍-അനില്‍ അങ്കമാലിക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍-ഡോക്ടര്‍ ഫൗദ് ഉസ്മാന്‍(ഖത്തര്‍), നിസ്സാര്‍ കാട്ടകത്ത്(സൗദി ആറേബ്യ), നൗഷാദ് സുലൈമാന്‍(ഒമന്‍),അബ്ദുള്‍ കരീം അലി(സൗദി ആറേബ്യ).