ഒന്ന്, രണ്ട്, മൂന്ന്, മൊത്തം എഴ് വിക്രം, അന്യനും മേലേയാകാന്‍ കോബ്ര
കഥാപാത്രങ്ങളായുള്ള അടിമുടി മേക്ക് ഓവറില്‍ കമല്‍ഹാസന്‍ ഇടവേളയെടുത്തപ്പോള്‍ വിക്രമാണ് അത്തരം പരീക്ഷണങ്ങളിലേക്ക് പ്രവേശിച്ചത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന വിക്രമിന്റെ ബിഗ് ബജറ്റ് ചിത്രം കോബ്രയുടെ ആദ്യ പോസ്റ്ററില്‍ തിരിച്ചറിയുന്നതും, തിരിച്ചറിയാത്തതുമായ എഴ് ലുക്കുകളില്‍ വിക്രമിനെ കാണാം.
2020 മേയ് റിലീസായി പ്രഖ്യാപിച്ച കോബ്ര സയന്‍സ് ഫിക്ഷന്‍ ആണെന്നാണ് സൂചന. ശാസ്ത്രജ്ഞനായും, രാഷ്ട്രീയ നേതാവായും, പ്രൊഫസറായും, ആഫ്രിക്കന്‍ വംശജനായും വിക്രമിന്റെ വേഷപ്പകര്‍ച്ച കോബ്രയില്‍ ഉണ്ടെന്നറിയുന്നു. അന്യന്‍, ഇരുമുഖന്‍,ഐ എന്നീ സിനിമകള്‍ക്ക് ശേഷം വിക്രം വിവിധ ഗെറ്റപ്പുകളിലെത്തുന്ന സിനിമയുമാണ് കോബ്ര. പത്ത് വ്യത്യസ്ഥ കഥാപാത്രങ്ങളെ കമല്‍ഹാസന്‍ അവതരിപ്പിച്ച ദശാവതാരം എന്ന സിനിമയുമായാണ് കോബ്രയുടെ ഗെറ്റപ്പുകളെ സാമൂഹിക മാധ്യമങ്ങള്‍ താരതമ്യം ചെയ്യുന്നത്. വിക്രം സിനിമയുടെ ഉള്ളടക്കത്തെക്കാള്‍ മേക്ക് ഓവറില്‍ ശ്രദ്ധ ചെലുത്തുന്നുവെന്ന വിമര്‍ശനവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.
ഷെയിന്‍ നിഗത്തെ നേരത്തെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. ജൂണ്‍, ബിഗ് ബ്രദര്‍ എന്നീ സിനിമകളില്‍ തിളങ്ങിയ സര്‍ജാനോ ഖാലിദ് ആണ് ഇപ്പോള്‍ മലയാളത്തില്‍ നിന്നുള്ള താരം.
നയന്‍താര നായികയായും അനുരാഗ് കശ്യപ് പ്രധാന റോളിലുമെത്തിയ ഇമൈക്ക നൊടികള്‍ എന്ന സിനിമയുടെ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. കോബ്രയുടെ സംഗീത സംവിധാനം ഏ ആര്‍ റഹ്മാനാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് നിര്‍മ്മാണം. ശ്രീനിധി ഷെട്ടി, കെ എസ് രവികുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇന്ത്യക്ക് പുറമേ റഷ്യയിലും ചിത്രീകരിക്കുന്ന സിനിമയാണ് കോബ്ര.