അന്നാ ജോസഫ് അഹമ്മദ് കുട്ടിയെ പ്രണയിക്കുമ്പോള്‍, വിരഹഗാനവുമായി ഭൂമിയിലെ മനോഹര സ്വകാര്യം

അന്നാ ജോസഫ് അഹമ്മദ് കുട്ടിയെ പ്രണയിക്കുമ്പോള്‍, വിരഹഗാനവുമായി ഭൂമിയിലെ മനോഹര സ്വകാര്യം

Published on

അന്നാ ജോസഫ് എന്ന ക്രിസ്ത്യന്‍ യുവതിയും, അഹമ്മദ് കുട്ടിയെന്ന മുസ്ലിം യുവാവുമായുള്ള പ്രണയം മുന്‍നിര്‍ത്തി സാമൂഹിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ച സിനിമയാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. പ്രയാഗ മാര്‍ട്ടിനും ദീപക് പറമ്പോലും കേന്ദ്ര കഥാപാത്രങ്ങളായ ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ 'എന്തിനെന്‍ പ്രണയമേ'എന്ന ഗാനം പുറത്തിറങ്ങി. അന്നയുടെയും അഹമ്മദിന്റെയും പ്രണയം നേരിടുന്ന പ്രതിബന്ധങ്ങളെ വിവരിക്കുന്നതാണ് ഗാനം. സച്ചിന്‍ ബാലു സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മയും പാടിയിരിക്കുന്നത് മൃദുല വാര്യരുമാണ്.

സിനിമയുടെ പ്രമേയത്തെയും അവതരണത്തെയും പ്രശംസിച്ച് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. നടി നവ്യാ നായരും സിനിമ മുന്നോട്ട് വയക്കുന്ന മികച്ച ആശയമാണെന്ന് പറഞ്ഞിരുന്നു.

ഭൂമിയിലെ മനോഹര സ്വകാര്യം നിര്‍മിച്ചിരിക്കുന്നത് ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ്. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാടകങ്ങളിലൂടെ നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ നാടകകൃത്താണ് എ ശാന്തകുമാര്‍.

ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിവരും കഥാപാത്രങ്ങളാണ്.

അന്നാ ജോസഫ് അഹമ്മദ് കുട്ടിയെ പ്രണയിക്കുമ്പോള്‍, വിരഹഗാനവുമായി ഭൂമിയിലെ മനോഹര സ്വകാര്യം
ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തിയുള്ള പ്രമേയം, നിര്‍ബന്ധമായും മലയാളികള്‍ കാണേണ്ട സിനിമയെന്ന് മന്ത്രി സുനില്‍കുമാര്‍

അന്റോണിയോ മിഖായേല്‍ ഛായാഗ്രാഹകനും വി സാജന്‍ എഡിറ്ററുമാണ്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയെ കൂടാതെ അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സതീഷ് നെല്ലായയാണ് ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ആര്‍ട് ഡയറക്ടര്‍. രാജീവ് അങ്കമാലി മേക്അപ്പും കുമാര്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.

logo
The Cue
www.thecue.in