വിദ്വേഷ പ്രചാരകരാകരുത് ; നിലപാട് പറഞ്ഞ് വിജയ് ചിത്രം മാസ്റ്ററിലെ ഗാനം, ഹിറ്റായി ‘കുട്ടി സ്റ്റോറി’

വിദ്വേഷ പ്രചാരകരാകരുത് ; നിലപാട് പറഞ്ഞ് വിജയ് ചിത്രം മാസ്റ്ററിലെ ഗാനം, ഹിറ്റായി ‘കുട്ടി സ്റ്റോറി’

Published on

ചര്‍ച്ചയായി വിജയ് ചിത്രം മാസ്റ്ററിലെ 'കുട്ടി സ്റ്റോറി' ഗാനം. അടുത്തിടെയുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പാട്ടിലൂടെ വിജയ് മറുപടി നല്‍കുന്നുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഗാനത്തിന്റെ ദൃശ്യവല്‍ക്കരണവും, വരികളും ചൂണ്ടിക്കാട്ടിയാണ് ഇത്. ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കുന്ന സമയത്ത് തന്നെയാണ് പുതിയ ചിത്രത്തിന്റെ ഗാനം പുറത്തു വന്നത്.

വിദ്വേഷ പ്രചാരകരാകരുത് ; നിലപാട് പറഞ്ഞ് വിജയ് ചിത്രം മാസ്റ്ററിലെ ഗാനം, ഹിറ്റായി ‘കുട്ടി സ്റ്റോറി’
സര്‍പ്രൈസ് പൊളിച്ച് അനിരുദ്ധ്, ‘ഒരു കുട്ടികഥൈ’ പാടുന്നത് വിജയ്

'ലെറ്റ് മീ സിങ് എ കുട്ടി സ്റ്റോറി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വിജയ് ആലപിച്ചിരിക്കുന്ന ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു കഴിഞ്ഞു. വേട്ടയാടലുകള്‍ക്ക് മറ്റൊരു രൂപത്തില്‍ വിജയ് മറുപടി നല്‍കുകയാണ് ഗാനത്തിലൂടെ. ഈയിടെ ചര്‍ച്ചയായ സെല്‍ഫി അടക്കം മറ്റൊരു രൂപഭാവത്തില്‍ പാട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.

ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം മാസ്റ്റര്‍ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ വിജയെ കാണാന്‍ ആരാധകര്‍ എത്തിയിരുന്നു. തന്റെ കാരവന്റെ മുകളില്‍ കയറി താരം ഫാന്‍സിനെ കാണുകയും അവര്‍ക്കൊപ്പം ഒരു സെല്‍ഫി എടുക്കുകയും ചെയ്തു. ഈ സംഭവം ഓര്‍മിപ്പിക്കുന്ന ഒരു സെല്‍ഫിയാണ് പാട്ടിന്റെ ഒരു രംഗത്തില്‍ ഉള്ളത്.

വിദ്വേഷ പ്രചാരകരാകരുത് ; നിലപാട് പറഞ്ഞ് വിജയ് ചിത്രം മാസ്റ്ററിലെ ഗാനം, ഹിറ്റായി ‘കുട്ടി സ്റ്റോറി’
'ഇത് താന്‍ മാസ്റ്റര്‍ സെല്‍ഫി'; കാരവാന് മുകളില്‍ നിന്ന് ആരാധകര്‍ക്കൊപ്പം വിജയ്യുടെ സെല്‍ഫി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'ഡോണ്ട് ബീ ദ പേര്‍സണ്‍ സ്‌പ്രെഡിങ് ഹെയ്‌ട്രെഡ്' എന്ന് തുടങ്ങുന്ന വരികള്‍ക്കൊപ്പം കാണിച്ചിരിക്കുന്ന പത്രക്കുറിപ്പിന്റെ കട്ടിങ് പ്രമുഖ പാര്‍ട്ടിയെ ഉദ്ദേശിച്ചുള്ളതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിയെ ഉദ്ദേശിച്ചാണ് ഇതെന്നും അതുകൊണ്ടാണ് പത്രക്കട്ടിങ്ങിലെ ആളുകള്‍ക്ക് ഓറഞ്ച് കളര്‍ നല്‍കിയതെന്നും ഇവര്‍ പറയുന്നു. പത്രക്കട്ടിങ്ങില്‍ ഈ പാട്ടിന്റെ തന്നെ വരികള്‍ ആണ് എഴുതിയിരിക്കുന്നത്.

'പ്രോബ്ലംസ് വില്‍ കം ആന്‍ഡ് ഗോ' എന്ന വരികള്‍ക്കൊപ്പം വീഡിയോയില്‍ സമകാലിക വിഷയങ്ങള്‍ എടുത്ത് പറയുന്നുണ്ട്. കൊറോണ, വയലന്‍സ്, തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്യം, അസമത്വം, അഴിമതി എന്നിവയാണ് ഈ വരികളിലൂടെ ഉദ്ദേശിച്ചതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

കൈദി എന്ന സിനിമകയ്ക്ക് ശേഷം ലോകെഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. അനിരുദ്ധ് രവിചന്ദറാണ് മാസ്റ്ററിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. നിലവില്‍ സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രൊഫസറുടെ വേഷത്തിലാകും വിജയ് എത്തുകയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

logo
The Cue
www.thecue.in