കീ ബോര്‍ഡിലെ പയ്യന്‍ റഹ്മാന്‍, കൂടെ കീരവാണി, റീ റെക്കോര്‍ഡിംഗില്‍ രാജാമണി; പ്രതിഭകളുടെ 'താളവട്ട'മായി ഒരു ഫോട്ടോ

താളവട്ടം റീ റെക്കോര്‍ഡിംഗ് സെഷന്‍

താളവട്ടം റീ റെക്കോര്‍ഡിംഗ് സെഷന്‍

Published on

ഒരൊറ്റ നോട്ടത്തില്‍ ഈ ഫോട്ടോയില്‍ നിന്ന് ആദ്യം തിരിച്ചറിയപ്പെടുക എ. ആര്‍ റഹ്മാന്‍ ആവും. കീ ബോര്‍ഡില്‍ വിരലുകള്‍ പായിച്ച് മ്യൂസിക് കണ്ടക്ടറുടെ നിര്‍ദേശങ്ങള്‍ക്കായി സാകൂതം നില്‍ക്കുന്ന പയ്യന്‍. അന്നത്തെ ദിലീപ്. സംഗീതോപകരണങ്ങളുമായി ഇരിക്കുന്ന കലാകാരന്‍മാര്‍ക്ക് നിര്‍ദേശവുമായി രാജാമണിയെ കാണാം. ചിത്രത്തിലുള്ള മറ്റൊരാള്‍ ഇന്നത്തെ എം.എം.കീരവാണിയാണ്. തമിഴിലും മലയാളത്തിലും മരതഗമണിയും ഹിന്ദിയില്‍ എം.എം. ക്രീം എന്നും അറിയപ്പെടുന്ന ബാഹുബലിയുടെ വരെ സംഗീതമൊരുക്കിയ പ്രതിഭ.

രാജാമണി

രാജാമണി

1986ല്‍ മദിരാശിയിലെ ജെമിനി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നടന്ന ഈ റീ റെക്കോര്‍ഡിംഗ് ഒരു മലയാള സിനിമക്ക് വേണ്ടിയായിരുന്നവെന്ന് കൂടി അറിയുമ്പോള്‍ കൗതുകം കൂടും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത താളവട്ടം എന്ന

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നിന്റെ പശ്ചാത്തല സംഗീതമൊരുക്കല്‍. പിന്നീട് ഇന്ത്യന്‍ സിനിമയുടെ തന്നെ അമരത്തേക്ക് നടന്നടുത്ത സംഗീത പ്രതിഭകളുടെ സംഗമ വേദി കൂടിയായിരുന്നു താളവട്ടം റീ റെക്കോര്‍ഡിംഗ്.

താളവട്ടം റീ റെക്കോര്‍ഡിങ്ങിനെക്കുറിച്ച് പ്രിയദര്‍ശന്‍

നമ്മുടെ മുന്നിലെത്തുന്ന ആരെയും അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യരുതെന്ന് ഞാന്‍ പറയാറുണ്ട്. നമ്മളോട് ഭവ്യതയും ബഹുമാനവുമൊക്കെയായി നില്‍ക്കുന്ന ഓരോ ചെറിയ കലാകാരന്‍മാരനും കാലങ്ങള്‍ക്കപ്പുറം അവരുടെ പ്രതിഭ കൊണ്ട് നമ്മളെക്കാള്‍ വലിയ ആളുകളാവും. നമ്മളെക്കാള്‍ പ്രശസ്തരാവും. അവര്‍ക്കൊപ്പം അവരുടെ തുടക്കകാലത്ത് ഒരുമിച്ചിരിക്കാനും സിനിമയ്ക്കായി ഒന്നിച്ച് കൂടാനും സാധിച്ചതിന്റെ സന്തോഷമാണ് എനിക്ക് ഇതുപോലുള്ള ഫോട്ടോ കാണുമ്പോഴൊക്കെ തോന്നാറുള്ളത്.

താളവട്ടം റീ റെക്കോര്‍ഡിംഗ് ജെമിനി സ്റ്റുഡിയോയിലായിരുന്നു, അന്നത്തെ മദിരാശിയില്‍. റീ റെക്കോര്‍ഡിംഗ് നടക്കുമ്പോഴാണ് നമ്മള്‍ ചെയ്തുവച്ച സിനിമയെക്കുറിച്ച് ഏറ്റവും നല്ല ജഡ്ജ്‌മെന്റ് കിട്ടുക എന്ന് തോന്നിയിട്ടുണ്ട്.

സിനിമ നന്നായോ എന്ന് ഞാന്‍ ആദ്യം മനസിലാക്കുന്നത് ഇവരിലൂടെയാണ്. അവരുടെ മുഖത്തറിയാനാകും സിനിമയെക്കുറിച്ചുള്ള പ്രതികരണം. അതില്‍ കള്ളമുണ്ടാകില്ല. അത്ര നന്നായില്ലെങ്കില്‍, ഇഷ്ടപ്പെട്ടില്ലെങ്കില്‍ നമ്മുക്കത് വായിച്ചെടുക്കാനാകും. ഞങ്ങളെല്ലാം രാവിലെ മുതല്‍ ഒന്നിച്ചായിരിക്കും. ഉച്ചഭക്ഷണ സമയത്തും ഡിന്നറിനുമെല്ലാം സിനിമ തന്നെയാവും സംസാരം. പല കലാകാരന്‍മാര്‍ക്കും മലയാളം അറിയില്ല. അവര്‍ തമിഴിലും തെലുങ്കിലും കന്നഡത്തിലും മലയാളത്തിലും ഒരു പോലെ റീ റെക്കോര്‍ഡിംഗിന് സംഗീതോപകരണങ്ങളുമായി എത്തുന്നവരാണ്. പക്ഷേ സിനിമയുടെ ഫീല്‍, സിനിമയുടെ ഭാഷ അവര്‍ക്ക് നന്നായി അറിയാം.

എം.എം.കീരവാണി

എം.എം.കീരവാണി

സിനിമ നന്നായോ എന്ന് ഞാന്‍ ആദ്യം മനസിലാക്കുന്നത് ഇവരിലൂടെയാണ്. അവരുടെ മുഖത്തറിയാനാകും സിനിമയെക്കുറിച്ചുള്ള പ്രതികരണം. അതില്‍ കള്ളമുണ്ടാകില്ല. അത്ര നന്നായില്ലെങ്കില്‍, ഇഷ്ടപ്പെട്ടില്ലെങ്കില്‍ നമ്മുക്കത് വായിച്ചെടുക്കാനാകും.
പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍

ഏഴ് ദിവസം കൊണ്ടാണ് താളവട്ടം റീ റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കിയത്. അന്ന് രാജാമണിക്കൊപ്പം വന്നവരാണ്

മരതഗമണിയും റഹ്മാനും, വേറെയും മികച്ച പ്രതിഭകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നിരിക്കാം. ഇന്നത്തെ കീരവാണി അന്ന് ഞങ്ങള്‍ക്ക് മരതഗമണിയാണ്. റഹ്മാന്‍ ദിലീപും. എല്ലാവരും ഒരൊറ്റ മനസോടെയാണ് സിനിമക്കൊപ്പം നില്‍ക്കുക. താളവട്ടത്തിനായി ജലതരംഗിണി വായിച്ച മരതഗമണി ഞാന്‍ തെലുങ്കില്‍ ഗാണ്ഡീവം ഒരുക്കിയപ്പോള്‍ അവിടെയും എനിക്ക് വേണ്ടി വന്നു. അന്ന് സംഗീത സംവിധായകനായാണ് കീരവാണി വന്നത്. റഹ്മാന്‍ ബോളിവുഡില്‍ രംഗീലക്ക് മുമ്പ് കമ്മിറ്റ് ചെയ്തത് കബീ ന കബിയായിരുന്നു. ഹിന്ദിയില്‍ ഞാന്‍ ചെയ്ത സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in