ചേരനും മധുമിതയും അരങ്ങില്‍; തമിഴ് ബിഗ്‌ബോസ് 3 മത്സരാര്‍ത്ഥികള്‍ ഇവര്‍
തമിഴിലിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥികളെ അവതരിപ്പിച്ചു. പ്രമുഖ സംവിധായകന്‍ ചേരനും നടി മധുമിതയും ഉള്‍പ്പെടെ 15 പേരെയാണ് വിജയ് ടിവി പുതിയ പതിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സെലിബ്രിറ്റികളും ലിസ്റ്റിലുണ്ട്. സ്‌പെഷ്യല്‍ എന്‍ട്രിയായി രണ്ടുപേരും പിന്നീട് ഷോയുടെ ഭാഗമാകും.
ബിഗ്‌ബോസ് 3 മത്സരാര്‍ത്ഥികള്‍
- ഫാത്തിമ ബാബു-മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക
- മധുമിത - നടി ('ഓക്കെ ഓക്കെ' ഫെയിം)
- ശരവണന്‍ - നടന്‍ ('പരുത്തിവീരന്‍' ഫെയിം)
- മോഹന്‍ വൈദ്യ - നടന്‍, സംഗീതജ്ഞന്‍
- സാന്‍ഡി - നൃത്തസംവിധായകന്‍
- സാക്ഷി അഗര്‍വാള്‍ - നടി
- അഭിരാമി വെങ്കടാചലം - നടി ('നേര്‍ കൊണ്ട പാര്‍വൈ' ഫെയിം)
- ലോസ്ലിയ - ശീലങ്കന്‍ മാധ്യമപ്രവര്‍ത്തക
- കവിന്‍ - നടന്‍ (വിജയ് ടിവിയിലെ 'ശരവണന്‍ മീനാക്ഷി' ഫെയിം)
- വനിത വിജയകുമാര്‍ - നടി
- ചേരന്‍ - നടന്‍, സംവിധായകന്‍
- ഷെറിന്‍ - നടി
- തര്‍ഷന്‍ - ശ്രീലങ്കന്‍ മോഡല്‍
- മുഗേന്‍ റാവു - മലേഷ്യന്‍ നടന്‍, ഗായകന്‍
- രേഷ്മ - എയര്‍ ഹോസ്റ്റസ്, അവതാരക
രാഷ്ട്രീയ പ്രവര്‍ത്തന തിരക്കുകള്‍ മൂലം ആദ്യ രണ്ട് സീസണുകളുടെ അവതാരകനായ കമല്‍ ഹാസന്‍ മൂന്നാം പതിപ്പില്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഷോയുടെ ഭാഗമായി. ബിഗ്‌ബോസ് തമിഴിന്റെ ആദ്യ സീസണ്‍ വന്‍ വിജയമായിരുന്നു. രണ്ടാം പതിപ്പിലെ വിവാദങ്ങള്‍ പ്രേക്ഷകരെ അകറ്റി. ചെന്നൈയിലെ അഭിഭാഷകന്‍ ഷോ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതോടെ ഈ സീസണിലെ വിവാദവും ആരംഭിച്ചിട്ടുണ്ട്. ഹര്‍ജിയേത്തുടര്‍ന്ന് സിബിഎഫ്‌സിയടക്കം ഒമ്പത് പേര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മത്സരാര്‍ത്ഥികളെ 100 ദിവസത്തേക്ക് ഒരു വീട്ടില്‍ പൂട്ടിയിട്ട ശേഷം സംഭവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതാണ് ഷോയുടെ രീതി. ജനകീയ പിന്തുണ പരിശോധിച്ച് എല്ലാ ആഴ്ച്ചയിലും ഒരാളെ വീതം പുറത്താക്കും. ആദ്യ ആഴ്ച്ചയില്‍ പുറത്താക്കല്‍ ഉണ്ടാകില്ലെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ ഒരു മണിക്കൂറും ശനി, ഞായര്‍ ദിവസങ്ങളില്‍ ഒന്നര മണിക്കൂറുമാണ് ഷോയുടെ ദൈര്‍ഘ്യം.